Categories: LATEST NEWS

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ: ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈൻ ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കേന്ദ്രഭവന നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തിൽ 3 ട്രെയിനുകൾ 25 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും. 19.15 കിലോമീറ്റർ പാതയിലെ 16 സ്റ്റേഷനുകളിലും സർവീസുണ്ടാകും. നമ്മ മെട്രോയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ സർവീസ് നടത്തുന്ന ആദ്യത്തെ പാതയാണ് യെലോ ലൈൻ.

നഗരവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് നമ്മ മെട്രോ ഇലക്ട്രോണിക് സിറ്റിയിലേക്കെത്തുന്നത്. ട്രാക്കിന്റെയും സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായ പാതയിൽ ഡ്രൈവറില്ലാ ട്രെയിനുകൾ എത്താൻ വൈകിയതാണു സർവീസ് തുടങ്ങാൻ കാലതാമസത്തിനു ഇടയാക്കിയത്.

പാതയിലെ സ്റ്റേഷനുകൾ

ആർവി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുട്ലു ഗേറ്റ്, സിങ്ങസന്ദ്ര, ഹൊസ റോഡ്, ബെരടന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര.

മൂന്നാം ഘട്ട നിർമാണത്തിനു തുടക്കം

യെലോ ലൈനിന്റെ ഉദ്ഘാടന ദിവസം നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ 44.65 കിലോമീറ്റർ പാതയുടെ നിർമാണത്തിനുള്ള ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. ജെപി നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെ 32.1 കിലോമീറ്ററും ഹൊസഹള്ളി മുതൽ കഡബഗെരെ വരെ 12.5 കിലോമീറ്ററുമാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നത്.

SUMMARY: Namma Metro Yellow Line to be inaugurated by PM Modi on August 10.

WEB DESK

Recent Posts

യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…

6 hours ago

അ​മേ​രി​ക്ക​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി​ക് ചിനി അ​ന്ത​രി​ച്ചു

വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…

7 hours ago

തിരുവനന്തപുരം കോർപ്പറേഷൻ: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…

7 hours ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ്‌ തോമസ് പള്ളിയിലെ സെന്റ്‌ ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…

7 hours ago

കൗതുകം ലേശം കൂടിയപ്പോൾ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ കസ്റ്റഡിയിൽ

വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…

10 hours ago

ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…

10 hours ago