ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ സന്ദർശകർക്ക് അവസരമൊരുക്കുന്ന പുതിയ റസ്റ്ററന്റുമായി കർണാടക സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ടിഡിസി). 200 സീറ്റുകളുള്ള മയൂര സൺറൈസ് റസ്റ്ററന്റിനു മുഖ്യമന്ത്രി സിദ്ധരാമയ്യ തറക്കല്ലിട്ടു. നിലവിൽ നന്ദിഹിൽസിൽ കെഎസ്ടിഡിസിയുടെ മയൂര പൈൻ ടോപ് റസ്റ്ററന്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഓരോ വർഷവും 9 ശതമാനമെന്ന കണക്കിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.
2023ൽ നന്ദി ഹിൽസിൽ 19.48 ലക്ഷം സന്ദർശകരാണ് എത്തിയത്. 2024ൽ 21.32 ലക്ഷം 2025ൽ 23.35 ലക്ഷം എന്നിങ്ങനെ സന്ദർശകരുടെ എണ്ണം വർധിച്ചു. 2028ൽ ഇതു 31.98 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Nandi Hills to get new glass-walled restaurant as tourist numbers climb
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത്…
ബെംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി രഥോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 30,000 ഭക്തര്‍ പുലര്‍ച്ചെ മുതല്‍…
തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍…
ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ദിവസം തോറും തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, മഴ…
ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ആറ് ജില്ലകളില്‍…