ബെംഗളൂരു: നന്ദിനി പാൽ വില വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ പാലിന്റെ വില കുറവാണ്. എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ മാത്രമേ വിലവർധന പരിഗണിക്കാൻ സാധിക്കുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫെഡറേഷൻ പാൽ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സർക്കാർ അവസാനമായി ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചത്. നിലവിൽ, ഒരു ലിറ്റർ പാൽ 42 രൂപയാണ്. ഓഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയിരുന്നു. വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു.
ഇത് അടുത്തിടെ കെഎംഎഫ് നിർത്തലാക്കിയിരുന്നു. അര ലിറ്റർ, ഒരു ലിറ്റർ പാക്കറ്റുകളിൽ യഥാക്രമം 50 മില്ലി, 100 മില്ലി അധിക പാൽ നൽകിയിരുന്നു. എന്നാൽ വേനൽക്കാലം കാരണം പാൽ ഉത്പാദനം 10-15 ശതമാനം കുറഞ്ഞെന്നും, ഇത് നിലവിലെ അധിക പാൽ വിതരണം നിലനിർത്തുന്നത് വെല്ലുവിളി ഉയർത്തുന്നതായും ചൂണ്ടിക്കാട്ടി കെഎംഎഫ് പാക്കറ്റുകളിലെ അധിക അളവ് കുറച്ചിരുന്നു.
TAGS: PRICE HIKE | KARNATAKA
SUMMARY: Karnataka Chief Minister tells KMF that Cabinet will take a call on hike in milk price
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…