ബെംഗളൂരു: നന്ദിനി പാൽ വില വർധിപ്പിച്ചു. ലിറ്ററിന് രണ്ട് രൂപയാണ് വർദ്ധിപ്പിച്ചത്. കർണാടക മിൽക്ക് ഫെഡറേഷന്റേതാണ് തീരുമാനം. ജൂൺ 26 മുതലാണ് പുതുക്കിയ നിരക്കിൽ പാൽ വില്പന നടത്തുന്നത്.
ഇതോടെ ഒരു ലിറ്റർ പാലിന്റെ വില 44 ആയാണ് ഉയർന്നത്. നേരത്തെ 42 രൂപയായിരുന്നു. കൂടാതെ അര ലിറ്റർ പാൽ പാക്കറ്റിൽ 50 എം എൽ പാൽ അധികമായി ഉണ്ടാകും. നിലവിൽ അര ലിറ്റർ നന്ദിനി പാലിന് 22 രൂപയാണ് നിരക്ക്. ഇനി മുതൽ, 550 എംഎൽ പാൽ 24 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. ഈ വില വർധന നന്ദിനിയുടെ മറ്റ് പാൽ ഉല്പന്നങ്ങൾക്കും ബാധകമാണ്.
ഇതിന് മുമ്പ് കഴിഞ്ഞ വർഷം ജൂലൈയിലാണ് കർണാടകയിൽ പാലിന്റെ വില കൂട്ടിയത്. ഒരു വർഷം തികയുമ്പോഴാണ് വീണ്ടും വില വർദ്ധിപ്പിച്ചത്. ലിറ്ററിന് മൂന്ന് രൂപയാണ് 2023-ൽ വർദ്ധിപ്പിച്ചത്. ഇന്ധനവില വർദ്ധനവിന് പിന്നാലെയാണ് കർണാടകയിൽ പാലിന്റെ വിലയും കൂട്ടിയത്.
പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പന നികുതി സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ചയാണ് വർദ്ധിപ്പിച്ചത്. പെട്രോളിന് 3 രൂപയും ഡീസലിന് 3.05 രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന്, ലിറ്ററിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി.
TAGS: KARNATAKA | NANDINI | PRICE HIKE
SUMMARY: Nandini milk price hiked
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ ആറ് പേര്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…