Categories: KERALATOP NEWS

സിനിമാ മേഖലയിലെ ലഹരി ഉപയോഗം; നടപടികളുമായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. എൻസിബിയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേർന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട അംഗങ്ങള്‍ പങ്കെടുത്തു. സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാർകോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സിനിമ സംഘടനകളുമായി ചർച്ച നടത്തിയത്.

ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എൻസിബി ആവശ്യപ്പെട്ടു.യോഗത്തില്‍ പൂർണ പിന്തുണ സിനിമാ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. സിനിമ താരങ്ങളെയും ടെക്നീഷൻ മാരെയും അടുത്തിടെ ലഹരി കേസുകളില്‍ പോലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കർശന നടപടികള്‍ എടുക്കാൻ നാർകോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ കൂടി തീരുമാനം എടുത്തത്.

TAGS : LATEST NEWS
SUMMARY : Narcotics Control Bureau takes action against drug use in the film industry

Savre Digital

Recent Posts

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

13 minutes ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

40 minutes ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

53 minutes ago

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

2 hours ago

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…

3 hours ago

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…

4 hours ago