കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി മുതല്‍ മുട്ടം വരെയുള്ള ഭാഗങ്ങളില്‍ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് ലോറികളും അങ്കമാലി- കാലടി MC റോഡ് വഴി തിരിഞ്ഞു പോകണം.
എറണാകുളം ഭാഗത്ത് നിന്നുള്ളവർ സീപോർട്ട്- എയർപോർട്ട് റോഡ് വഴി മെഡിക്കല്‍ കോളേജ് റോഡിലൂടെ കാലടിയിലെത്തി എയർപോർട്ടില്‍ പ്രവേശിക്കണം. അങ്കമാലി ഭാഗത്ത് നിന്നുള്ളവർ എം. സി റോഡില്‍ നിന്നും നായത്തോട് വഴി തിരിഞ്ഞ് എയർപോർട്ടിലേക്ക് പോകണം. ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ഹൈവേയിലേക്ക് സർവീസ് റോഡുകളില്‍ നിന്നോ ഇടറോഡുകളില്‍ നിന്നോ വാഹന പ്രവേശനം അനുവദിക്കില്ല.
മെട്രോയില്‍ യാത്ര ചെയ്യുന്നവർക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ആലുവ മുതല്‍ മുട്ടം വരെയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. മുട്ടം മുതല്‍ നെടുമ്പാശ്ശേരി വരെയുള്ള റോഡിലോ റോഡരികിലോ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Narendra Modi in Kerala tomorrow; Traffic restrictions in Kochi
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ.പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍…
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ്…
സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ…
ബെംഗളൂരു: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ഡിവിഷനിലെ റെയിൽവേ സംരക്ഷണ സേന മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രത്യേക…