വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. ദുരന്തമെടുത്ത മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷം കല്‍പറ്റയിലിറങ്ങി. തുടർന്ന് റോഡ് മാർഗമാണ് ചൂരല്‍മലയിലെത്തിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ണൂർ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇതിനുശേഷം മൂന്ന് ഹെലികോപ്ടറുകളിലായി പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും വയനാട്ടിലേക്കു തിരിക്കുകയായിരുന്നു. വ്യോമനിരീക്ഷണത്തിലാണ് ഉരുള്‍പൊട്ടലിന്റെ ഉത്ഭവസ്ഥാനം കണ്ടത്. മേപ്പാടി കുന്നുകളിലെ പുഞ്ചിരിമലയില്‍ വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.
രണ്ട് റൗണ്ട് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഈ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തി. ഇതിന് പുറമേ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമല എന്നിവടങ്ങളിലെ നാശനഷ്ടവും ആകാശയാത്രയിലൂടെ പ്രധാനമന്ത്രി നിരീക്ഷിച്ചു. ഈ പ്രദേശങ്ങളിലും പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ രണ്ടുതവണ വട്ടമിട്ട് പറന്ന സൂഷ്മമായ വ്യോമനിരീക്ഷണം നടത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്ന് വ്യോമനിരീക്ഷണത്തിനിടെ പ്രധാനമന്ത്രിക്ക് ദുരന്തത്തിന്റെ വ്യാപ്തി വിവരിച്ചുകൊടുത്തു. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. മന്ത്രിമാരായ കെ രാജൻ,പി പ്രസാദ്, പിഎ മുഹമ്മദ് റിയാസ്, ഒആർ കേളു കളക്ടർ ഡിആർ മേഘശ്രീ എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
കല്‍പ്പറ്റയില്‍ നിന്ന് റോഡുമാർഗം പ്രധാനമന്ത്രി ചൂരല്‍മലയില്‍ എത്തി. ബെയ്ലി പാലം, സ്കൂള്‍ റോഡ് എന്നിവടങ്ങള്‍ പ്രധാനമന്ത്രി സന്ദർച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് വയനാടിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
TAGS : WAYANAD LANDSLIDE | NARENDRA MODI
SUMMARY : Narendra Modi saw disaster areas first hand; Wayanad under heavy security
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായി ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യാ മുന്നണി. പ്രതിപക്ഷ…
ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പോയ എയർ ഇന്ത്യ 2455 വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി…
ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. https://hasiru.karnataka.gov.in/flowershow/login.aspx എന്ന ലിങ്കിലൂടെ ടിക്കറ്റ് ബുക്ക്…
ബെംഗളൂരു:ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് നാല് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണനഗറിലെ അൽദൂർ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് കഴിഞ്ഞദിവസം…
ബെംഗളൂരു : 12 ദിവസം നീണ്ടുനിൽക്കുന്ന കർണാടക നിയമസഭ, നിയമ നിര്‍മാണ കൗണ്‍സില്‍ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ദേവദാസി…
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…