Categories: TOP NEWSWORLD

സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും അടുത്ത മാസം പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് മാസത്തോളമായി ബഹിരാകാശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും സഹയാത്രികനായ ബുച്ച്‌ വില്‍മോറും മാർച്ചില്‍ ഭൂമിയിലേക്കെത്തുമെന്ന് അറിയിച്ച്‌ നാസ. സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും ഭൂമിയിലേക്ക് എത്തിക്കുന്ന ക്രൂ-10ന്റെ വിക്ഷേപണം മാർച്ച്‌ 12നാണ് ലക്ഷ്യമിടുന്നത്.

ദൗത്യ സന്നദ്ധതയും ഏജൻസിയുടെ ഫ്‌ലൈറ്റ് റെഡിനസ് പ്രക്രിയയുടെ സർട്ടിഫിക്കേഷൻ പൂർത്തീകരണവും കാത്തിരിക്കുകയാണ് നാസ. ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോള്‍ അയേഴ്‌സ്, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികൻ കിറില്‍ പെസ്‌കോവ് എന്നിവരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകും.

നാസയുടെ അഭിപ്രായത്തില്‍, ക്രൂ-10 ദൗത്യത്തിനായി പുതിയ ഡ്രാഗണ്‍ ബഹിരാകാശ പേടകം പറത്താനുള്ള ഏജൻസിയുടെ യഥാർത്ഥ പദ്ധതി ക്രമീകരിക്കാനുള്ള മിഷൻ മാനേജ്മെന്റിന്റെ തീരുമാനത്തെ തുടർന്നാണ് നേരത്തെയുള്ള വിക്ഷേപണ അവസരം ലഭ്യമാകുന്നത്. ഇതിന് കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമാണെന്ന് നാസ പറഞ്ഞു.

സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും എത്രയും വേഗം തിരിച്ചെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നാസ വേഗത്തിലാക്കുന്നത്.

സ്റ്റാർലൈൻ പേടകത്തിന്റെ തകരാറിനെ തുടർന്ന് 2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇരുവരെയും തിരികെ കൊണ്ടുവരാൻ മസ്‌ക് ട്രംപിന്റെ സഹായം തേടിയെന്നാണ് വിവരം. 10 ദിവസം മാത്രം നീണ്ടു നില്‍ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു യാത്ര. എന്നാല്‍, സാങ്കേതിക തകരാറുകള്‍ മൂലം ഇരുവരുടെയും യാത്ര മുടങ്ങുകയായിരുന്നു.

TAGS : SUNITA WILLIAMS
SUMMARY : NASA says Sunita Williams and Butch Wilmore will return by the middle of next month

Savre Digital

Recent Posts

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

12 minutes ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

28 minutes ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

36 minutes ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

2 hours ago

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…

2 hours ago

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…

3 hours ago