LATEST NEWS

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, മികച്ച നടി റാണി മുഖര്‍ജി, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

ഡല്‍ഹി: 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ട്വല്‍ത് ഫെയ്ല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും ഷാരൂഖ് ഖാനുമാണ് മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത്. റാണി മുഖർജിയാണ് മികച്ച നടി. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖര്‍ജിയാണ് മികച്ച നടി.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. മികച്ച സഹനടനായി വിജയരാഘവനെയും തിരഞ്ഞെടുത്തു. ഗണേഷ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൂക്കാലത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ ‘2018’ എന്ന ചിത്രത്തിലൂടെ മോഹൻദാസ് സ്വന്തമാക്കി.

എം കെ രാമദാസ് സംവിധാനവും നിർമാണവും നിർവഹിച്ച നേക്കല്‍ – ക്രോണിക്കിള്‍ ഓഫ് ദ പാടി മാൻ എന്ന മലയാള ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ഉണ്ട്. ആഴ്ചകള്‍ നീണ്ട വിലയിരുത്തലിന് ശേഷമാണ് ജൂറി തങ്ങളുടെ അന്തിമ റിപ്പോർട്ട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ക്ക് കൈമാറിയത്. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വൈകീട്ട് ആറിന് ആണ് പ്രഖ്യാപനം തുടങ്ങിയത്.

മികച്ച സഹനടന്‍

1. വിജയരാഘവന്‍- പൂക്കളം (മലയാളം)

2. മുത്തുപേട്ടൈ സോമു ഭാസ്‌കര്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സഹനടി

1. ഉര്‍വശി- ഉള്ളൊഴുക്ക് (മലയാളം)

2. ജാന്‍കി ബോഡിവാല- വഷ് (ഗുജറാത്തി)

മികച്ച ബാലതാരം

1. സുക്രിതി വേണി ബന്ദ്‌റെഡ്ഡി- ഗാന്ധി തഥാ ചെത്തു (തെലുങ്ക്)

2. കബീര്‍ ഖണ്ഡാരെ- ജിപ്‌സി (മറാഠി)

3. ത്രീഷ തോസാര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഗവ് ജാഗ്‌ടോപ്പ്- നാല്‍ 2 (മറാഠി)

മികച്ച ഗായകന്‍

പിവിഎന്‍ എസ് രോഹിത്- പ്രേമിസ്തുനാ (ബേബി)- തെലുങ്ക്

മികച്ച ഗായിക

ശില്‍പ റാവു- ചലിയ (ജവാന്‍)- ഹിന്ദി

മികച്ച ഛായാഗ്രഹണം

പ്രശന്തനു മൊഹാപാത്ര- ദി കേരള സ്റ്റോറി (ഹിന്ദി)

മികച്ച സംഭാഷണം

ദീപക് കിംഗ്രാമി- സിര്‍ഫ് ഏത് ബന്ദാ ഹൈ (ഹിന്ദി)

മികച്ച തിരക്കഥ

1. സായ് രാജേഷ് നീലം- ബേബി (തെലുങ്ക്)

2. രാംകുമാര്‍ ബാലകൃഷ്ണന്‍- പാര്‍ക്കിംഗ് (തമിഴ്)

മികച്ച സൗണ്ട് ഡിസൈന്‍

സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍- അനിമല്‍ (ഹിന്ദി)

മികച്ച എഡിറ്റിംഗ്

മിഥുന്‍ മുരളി- പൂക്കാലം (മലയാളം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍

മോഹന്‍ദാസ്- 2018 (മലയാളം)

മികച്ച വസ്ത്രാലങ്കാരം

സച്ചിന്‍ ലവ്‌ലേക്കര്‍, ദിവ്യ ഗംഭീര്‍, നിധി ഗംഭീര്‍- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച മേക്കപ്പ്

ശ്രീകാന്ത് ദേശായി- സാം ബഹാദൂര്‍ (ഹിന്ദി)

മികച്ച പശ്ചാത്തല സംഗീതം

ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍- അനിമല്‍ (ഹിന്ദി)

മികച്ച സംഗീത സംവിധാനം

ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്)

മികച്ച വരികള്‍

കോസര്‍ല ശ്യാം- ഊരു പല്ലേതുരു (തെലുങ്ക്)

മികച്ച നൃത്തസംവിധാനം

വൈഭവി മെര്‍ച്ചെന്റ്- റോക്കി ഓര്‍ റാണി കി പ്രേം കഹാനി (ഹിന്ദി)

മികച്ച ആക്ഷന്‍ കൊറിയോഗ്രഫി

നന്ദു, പൃഥ്വി- ഹനുമാന്‍ (തെലുങ്ക്)

മികച്ച ഹിന്ദി ചിത്രം

കാതല്‍: എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി

മികച്ച കന്നഡ ചിത്രം

കണ്ടീലു- ദി റേ ഓഫ് ഹോപ്പ്

SUMMARY: National Film Awards 2023: Best Malayalam Film Ullozhukku

NEWS BUREAU

Recent Posts

കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സഹോദരങ്ങളെ ഗുണ്ടാസംഘം കൊന്ന് കുഴിച്ചുമൂടി, മൂന്ന് പേർ പിടിയിൽ

ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,…

9 minutes ago

സിനിമ കോണ്‍ക്ലേവിന് ഇന്ന് തുടക്കം; മോഹന്‍ലാലും സുഹാസിനി മണിരത്‌നവും മുഖ്യാതിഥികള്‍

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന്‌ ഇന്ന് തുടക്കമാകും. രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.…

21 minutes ago

ബിബിഎംപി തിരഞ്ഞെടുപ്പ്; നവംബറിനു ശേഷം നടത്തുമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം…

22 minutes ago

എറണാകുളം ഇന്റർസിറ്റി പോത്തന്നൂർ വഴി തിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍-12678) ഓഗസ്റ്റ് 8,10,15,17 തീയതികളിൽ…

43 minutes ago

വി എസ് അച്യുതാനന്ദൻ അനുസ്മരണം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സിപിഎം കർണാടക സംസ്ഥാന സെക്രട്ടറി ഡോ. കെ. പ്രകാശ്…

52 minutes ago

സബേർബൻ റെയിൽ പദ്ധതി: ബെന്നിഗനഹള്ളി-ചിക്കബാനവാര പാതയുടെ നിർമാണത്തിൽ നിന്നു കമ്പനി പിന്മാറി

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായ ബെന്നിഗനഹള്ളി-ചിക്കബാനവാര 25.01 കിലോമീറ്റർ പാതയുടെ നിർമാണത്തിൽ നിന്നു കരാർ ഏറ്റെടുത്ത എൽ ആൻഡ്…

1 hour ago