ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ മൂന്നാം സ്വർണം സ്വന്തമാക്കി കേരളം. ചൈനീസ് ആയോധന കലയായ വുഷുവില്‍ മുഹമ്മദ് ജസീലാണ് സ്വർണം നേടിയത്. താവോലു വിഭാഗത്തിലാണ് സ്വർണ നേട്ടം. ഇതോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മെഡല്‍ നേട്ടം ഏഴായി. മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നേട്ടം.
അതേസമയം, നീന്തലില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷ ഉയർത്തി സജൻ പ്രകാശ് വീണ്ടും ഫൈനലില്‍ കടന്നു. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സജൻ ഫൈനലില്‍ കടന്നത്. വനിതാ വിഭാഗം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കില്‍ ഹർഷിത ജയറാമും ഫൈനലില്‍ പ്രവേശിച്ചു. രണ്ട് ഫൈനലുകളും ഇന്നു നടക്കും.
TAGS : NATIONAL GAMES
SUMMARY : National Games; Third gold for Kerala
ബെംഗളൂരു : സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ ശാഖ സംഘടിപ്പിക്കുന്ന ഓണാഘോഷവും സമൂഹ വിവാഹവും ഞായറാഴ്ച രാവിലെ 10 മുതല്‍…
പമ്പ: പമ്പാ മണല്‍പ്പുറത്ത് അയ്യപ്പസംഗമത്തിന് ഇന്ന് രാവിലെ 9.30ന് തിരിതെളിയും. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ഏഴരയോടെ…
പരസ്യചിത്ര ഷൂട്ടിങ്ങിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് പരിക്ക്. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നും രണ്ടാഴ്ച വിശ്രമത്തില്‍ കഴിയാന്‍ താരത്തോട് ഡോക്ടര്‍മാര്‍…
കൊച്ചി: യൂട്യൂബിലൂടെ അധിക്ഷേപകരമായ വാർത്തകൾ പ്രചരിപ്പിച്ച കെ എം ഷാജഹാനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും മൂന്ന് എംഎല്‍എമാരുടെ പരാതി. കോതമംഗലം എംഎല്‍എ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ്…
ഇംഫാൽ: മണിപ്പൂർ ബിഷ്ണുപൂരിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. …