ബെംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫോറോനാ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തിയ മോണ്‍. ജേക്കബ് വെള്ളിയാന്‍ സ്മാരക ദേശീയതല മാര്‍ഗം കളി മത്സരത്തില്‍ ബെംഗളൂരു ബാബുസാഹിബ് പാളയ സെയിന്റ് ജോസഫ് ചര്‍ച്ച് ഒന്നാം സമ്മാനവും, കോട്ടയം സെയിന്റ തോമസ് ചര്‍ച്ച് പുന്നത്തുറ രണ്ടാം സമ്മാനവും, കോട്ടയം സെയിന്റ് മേരീസ് ചര്‍ച്ച് കൂടല്ലുര്‍ മൂന്നാം സമ്മാനവും, തൊടുപുഴ സെയിന്റ് മേരീസ് ഫോറോന ചര്‍ച്ച് ചുങ്കം നാലാം സമ്മാനവും, കണ്ണൂര്‍ മടംബം ലൂര്‍ദ് മാതാ ചര്‍ച്ച് അഞ്ചാം സമ്മാനവും നേടി.
റവ. ഡോ. ജോയി കറുകപ്പറമ്പില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാര്‍ഗം കളി ആശാന്‍ പത്മകുമാര്‍ മേവട , സ്വര്‍ഗറാണി സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സോളി എസ് വി എം പ്രോഗ്രാം കണ്‍വീനര്‍ സൈമണ്‍ കല്ലിടുക്കില്‍, ജൂബിലി കണ്‍വീനര്‍ ജോമി തെങ്ങനാട്ട് എന്നിവര്‍ സംസാരിച്ചു.
കേരളത്തില്‍നിന്നുള്‍പ്പടെ നിരവധി പ്രഗത്ഭരായ ടീമുകള്‍ മാറ്റുരച്ച ദേശീയതല മത്സരത്തില്‍ സമ്മാനത്തിന് അര്‍ഹരായ എല്ലാ ടീമുകള്‍ക്കും ട്രോഫിയും, ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഗവേണിങ്ങ് ബോഡിഅംഗങ്ങള്‍തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
<br>
TAGS : MARGAM KALI
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…