12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 10 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുന:അംഗീകാരവും ലഭിച്ചു.

കൊല്ലം പട്ടാഴി വടക്കേക്കര കുടുംബാരോഗ്യ കേന്ദ്രം 94.52% സ്‌കോറും, പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം 96.88% സ്‌കോറും, ആലപ്പുഴ ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 95.78% സ്‌കോറും, കോട്ടയം തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രം 94.03% സ്‌കോറും, കോട്ടയം മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം 92.21% സ്‌കോറും, വയനാട് ചെതലയം കുടുംബാരോഗ്യ കേന്ദ്രം 93.57% സ്‌കോറും, കാസറഗോഡ് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം 86.68% സ്‌കോറും, കാസറഗോഡ് പടന്ന കുടുംബാരോഗ്യ കേന്ദ്രം 95.58% സ്‌കോറും, പാലക്കാട് വെണ്ണക്കര നഗര കുടുംബാരോഗ്യ കേന്ദ്രം 91.99% സ്‌കോറും, പാലക്കാട് ദൈറ സ്ട്രീറ്റ് നഗര കുടുംബാരോഗ്യ കേന്ദ്രം 93.39% സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. നേടിയത്. ആലപ്പുഴ പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം 99.15% സ്‌കോറോടെയും കാസറഗോഡ് വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രം 95.73 % സ്‌കോറോടെയും പുന:അംഗീകാരവും നേടി.

ഇതോടെ സംസ്ഥാനത്തെ 212 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും അതില്‍ 87 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 43 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 144 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടി.

എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യൂ.പി.എച്ച്.സികള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആരോഗ്യ മേഖലയില്‍ കേരളം നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുതുതായി ഇത്രയും സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്നത്.
<BR>
TAGS : KERALA | HEALTH
SUMMARY : National quality recognition for 12 more hospitals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പതിനെട്ട് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വിഡി...

ചരിത്രം കുറിച്ച്‌ ശക്തി ശര്‍മ്മ; മെഡിക്കല്‍ ഇതര വിഭാഗത്തില്‍നിന്ന് എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച്‌ എയര്‍ വൈസ് മാര്‍ഷല്‍ ശക്തി...

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

സ്വർണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 280 രൂപ...

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ വൻ സ്വർണക്കടത്ത് പിടികൂടി. റാസല്‍ ഖൈമയില്‍ നിന്ന്...

അങ്കമാലി റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോ മൂന്നാംഘട്ടത്തില്‍ 15 സ്റ്റേഷനുകള്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 17.5 കിലോമീറ്റർ...

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ഹർജിയില്‍ വിധി പറയുന്നത് മാറ്റിവച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയായ നടന്‍ ദര്‍ശന്‍...

പാലക്കാട് വഴിയുള്ള യശ്വന്തപുര–മംഗളൂരു ട്രെയിനിൽ നാല് അധിക കോച്ചുകള്‍

ബെംഗളൂരു: യശ്വന്തപുരയില്‍ നിന്നും പാലക്കാട് വഴി സര്‍വീസ് നടത്തുന്ന മംഗളൂരു പ്രതിവാര...

Related Articles

Popular Categories