തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) അംഗീകാരം ലഭിച്ചു. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോര്‍ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായിതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കണ്ണൂര്‍ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93 ശതമാനം സ്‌കോറും, തൃശ്ശൂര്‍ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്‌കോറും നേടിയാണ് പുന:അംഗീകാരം നേടിയത്.
ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികള്‍ എന്‍ക്യുഎഎസ് അംഗീകാരവും 81 ആശുപത്രികള്‍ പുന:അംഗീകാരവും നേടി. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 118 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഈ അംഗീകാരത്തിന് 3 വര്‍ഷ കാലാവധിയാണുളളത്. 3 വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതല്‍ സഹായിക്കും.
<br>
TAGS : NQAS | HEALTH | KERALA
SUMMARY : National quality recognition for 5 hospitals in the state
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഇന്നും ഗതാഗതക്കുരുക്ക്. യന്ത്രതകരാറിനെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ലോറി കുടുങ്ങിയത്.…
ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുറന്നുകൊടുക്കും തുടര്‍ന്ന്…
ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യ ടൂറിസ്‌റ്റ് ബസുകളുടെ പണിമുടക്ക് നടക്കുന്ന പശ്ചാത്താലത്തില്‍ കേരളത്തിലേക്ക് ഇന്നും നാളെയുമായി ഇരു ആർടിസികളും സ്പെഷൽ സർവീസ്…
ബെംഗളുരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ആക്രമണത്തിൽ തോട്ടംതൊഴിലാളി മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. മേക്കരി ഹൊസക്കരി ഗ്രാമത്തിലെ തോട്ടം തൊഴിലാളി…