LATEST NEWS

ദേശീയ സീനിയര്‍ വനിതാ ട്വൻ്റി 20: ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം

ന്യൂഡൽഹി: ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം. ടൂർണ്ണമെൻ്റില്‍ കേരളത്തിൻ്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവൻദീപ് കൌറും രുഖിയ അമീനും ചേർന്ന് മികച്ച തുടക്കമാണ് കശ്മീരിന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ തുടരെയുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിൻ്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്.

ബവൻദീപ് കൌർ 34ഉം റഉഖിയ അമീൻ 16ഉം റണ്‍സ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ ജസിയയെ സജന സജീവൻ റണ്ണൌട്ടാക്കിയപ്പോള്‍ റുബിയ സയ്യദിനെ ആശയും പുറത്താക്കി. അവസാന ഓവറുകളില്‍ 14 പന്തുകളില്‍ 20 റണ്‍സെടുത്ത ചിത്ര സിങ്ങാണ് കശ്മീരിൻ്റെ സ്കോർ നൂറ് കടത്തിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും സലോണി ഡങ്കോര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

നാലോവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ആശ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. അനായാസം സ്കോർ മുന്നോട്ടു നീക്കിയ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേർത്തു.

വിജയത്തിന് ഒമ്പത് റണ്‍സകലെ 51 റണ്‍സെടുത്ത പ്രണവി പുറത്തായി. തുടർന്ന് 37 റണ്‍സുമായി പുറത്താകാതെ നിന്ന ഷാനിയും അക്ഷയയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. 48 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കമാണ് പ്രണവി 51 റണ്‍സ് നേടിയത്.

SUMMARY: National Senior Women’s Twenty20: Kerala defeats Jammu and Kashmir

NEWS BUREAU

Recent Posts

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ സ്വദേശിയും ലോര്‍ഡ് കൃഷ്ണ ഫ്‌ലാറ്റില്‍ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി…

43 minutes ago

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പത്തനംതിട്ട; ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ…

1 hour ago

കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണം; കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍…

1 hour ago

കേരളത്തില്‍ തുലാവര്‍ഷം 24 മണിക്കൂറിനകം; വരുന്നത് കനത്ത ഇടിയും മഴയും

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ കേന്ദ്രം. തുലാവര്‍ഷം എത്തുന്നതോടെ കാലവര്‍ഷം പൂര്‍ണമായി പിന്‍വാങ്ങും. അറബിക്കടലില്‍…

2 hours ago

18 ലക്ഷത്തിന്റെ ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ കവര്‍ന്നു; പ്രതികള്‍ ഹരിയാനയില്‍ അറസ്റ്റില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 18 ലക്ഷം രൂപയുടെ ആമസോണ്‍ ഉല്‍പ്പന്നങ്ങളുമായി വരികയായിരുന്ന കണ്ടെയ്‌നര്‍ കൊള്ളയടിച്ച കേസില്‍ ഹരിയാനയില്‍ നാല്…

2 hours ago

ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു; അപകടത്തില്‍ 20കാരി മരിച്ചു

കാസറഗോഡ്: കാസറഗോഡ് ബേത്തൂര്‍പാറയില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുമായി ആശുപത്രിയില്‍ പോവുകയായിരുന്ന കാര്‍ മറിഞ്ഞു അതേ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.…

2 hours ago