LATEST NEWS

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കും; ഗ്യാനേഷ് കുമാര്‍

ന്യൂഡൽഹി: നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യവ്യാപകമായി നടപ്പാക്കുന്ന എസ് ഐ ആര്‍ ഷെഡ്യൂള്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.

ബീഹാറില്‍ ആദ്യഘട്ട എസ് ഐ ആര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇത് സംബന്ധിച്ച്‌ വിശദമായ ചര്‍ച്ച പിന്നീട് നടത്തി. ഒരു അപ്പീല്‍ പോലും ബീഹാറില്‍ ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 1951 മുതല്‍ 2004 വരെ എട്ടുതവണ രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നു. രാജ്യവ്യാപക എസ്‌ഐ ആറിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും.

ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. ബി എല്‍ ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതല്‍ പരിശീലനം തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ് ഐ ആര്‍ സംബന്ധിച്ച്‌ സി ഇ ഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ക്കും പരിശീലനം നല്‍കുമെന്നും ഗ്യാനേഷ് കുമാര്‍ വിശദമാക്കി.

കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന കമ്മീഷന്‍ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എസ് ഐ ആര്‍ അതുവരെ നീട്ടി വയ്ക്കണം എന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ നിര്‍ദ്ദേശിച്ചിരുന്നു.

SUMMARY: Nationwide revision of active voter list will be implemented: Gyanesh Kumar

NEWS BUREAU

Recent Posts

കാസറഗോഡ്‌ പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, ഏതാനും​പേർക്ക് ഗുരുതര പരുക്ക്

കാസറഗോഡ്‌: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും ​പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…

1 minute ago

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…

23 minutes ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വടംവലി മത്സരം; എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്‍മാര്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…

1 hour ago

‘മോൻത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…

2 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: സുല്‍ത്താന്‍പാളയ സെൻറ് അൽഫോൻസാ ഫൊറോനാ ചർച്ച് അസോസിയേഷൻന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള അപേക്ഷകൾ പിതൃവേദി പ്രസിഡന്റ്…

2 hours ago

മു​സ്ത​ഫാ​ബാ​ദി​ന്റെ പേ​ര് മാ​റ്റു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റും. തിങ്കളാഴ്ച സ്മൃ​തി മ​ഹോ​ത്സ​വ് മേ​ള…

2 hours ago