KERALA

‘നവീൻ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ചു’, പിപി ദിവ്യയ്ക്കും ടിവി പ്രശാന്തനുമെതിരെ മാനനഷ്ടക്കേസുമായി കുടുംബം

പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ, ടിവി പ്രശാന്തൻ എന്നിവര്‍ക്കെതിരെയാണ് നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇവർ 65 ലക്ഷം രൂപ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ചു. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹർജി ഫയലില്‍ സ്വീകരിച്ച പത്തനംതിട്ട സബ്‌ കോടതി ദിവ്യയ്ക്കും പ്രശാന്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി അടത്ത മാസം 11ന് പരിഗണിക്കും.

കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറി പോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് 2024 ഒക്ടോബര്‍ 14 ന് വൈകിട്ട് റവന്യു ഉദ്യോഗസ്ഥര്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണമില്ലാതെ പിപി ദിവ്യ എത്തിയിരുന്നു.

ചടങ്ങിനിടയില്‍ പിപി ദിവ്യ നവീൻ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പിപി ദിവ്യയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

SUMMARY: ‘Naveen Babu portrayed as corrupt’, family files defamation case against PP Divya and TV Prashanth

NEWS BUREAU

Recent Posts

പി എംശ്രീ; ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പാക്കില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ…

11 minutes ago

ആന്ധ്രാ ബസ് തീപിടുത്തത്തിന് കാരണം ബാറ്ററികളും സ്മാര്‍ട്ട് ഫോണുകളും: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…

1 hour ago

വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍  ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…

4 hours ago

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…

4 hours ago

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താ​മ​ര​ശേ​രി…

5 hours ago

കാറിലിടിച്ച ബൈക്ക് റോഡിലേക്ക് തെന്നിവീണു; ടോറസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…

5 hours ago