കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹർജി നല്‍കി. നിലവിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹർജിയില്‍ പറയുന്നത്.
സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സിബിഐ കേസ് അന്വേഷിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നു. അതിനിടെ, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കണമെന്ന് കണ്ണൂർ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയില്‍ അടുത്തമാസം മൂന്നിന് വിധി പറയും.
ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ ടിപി പ്രശാന്തന്റെയും ഫോണ്‍ കോള്‍ വിവരങ്ങളും ഫോണ്‍ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കളക്‌ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോള്‍ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കുടുംബത്തിന്റെ അഭിഭാഷകൻ തലശേരി കോടതിയില്‍ വ്യക്തമാക്കി. കുറ്റാരോപിതർ പ്രതികള്‍ അല്ലാത്തതിനാല്‍ കോള്‍ റെക്കോർഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചു.
TAGS : NAVEEN BABU DEATH | CBI
SUMMARY : Death of Naveen Babu; The family has demanded a CBI probe
മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് ഡൊംളൂരിലെ ഹോട്ടൽ കേരള പവിലിയനിൽ വെച്ച് പ്രസിഡന്റ്…
ബെംഗളൂരു: സ്ഥാപകപ്രസിഡന്റ് കെ.വി.ജി. നമ്പ്യാരുടെ സ്മരണാർഥം കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിക്കുന്ന മലയാളകവിതാരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളികൾക്ക്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവില്‍ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. വയനാട് ഭാഗത്തേക്ക്…
ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി ഫ്ളാഗ് ഓഫ് ചെയ്യും. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി…
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…