കണ്ണൂർ: എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി കോടതി തള്ളി. നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി. കേസില്‍ ഇരുവിഭാഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു.
ഇന്ന് കേസ് പരിഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു. എസ്‌ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണത്തിനായി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും.
വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്‌ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ടെന്നും സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
SUMMARY: No further investigation into Naveen Babu’s death, court rejects family’s plea
കൊച്ചി: കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍…
ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്.…
ബോധ്ഗയ: ബിഹാറിലെ വോട്ടർ പട്ടികയില്‍ വൻ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകള്‍…
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക്…
സന: യെമൻ തലസ്ഥാനമായ സനലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ…