Categories: KERALATOP NEWS

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂർ: കണ്ണൂർ മുൻ എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം സമർപ്പിച്ചു. കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനായ കണ്ണൂർ ഇൻസ്പെക്ടർ ഓഫ് പോലിസ് ശ്രീജിത്ത് കൊടേരിയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ശനിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് കുറ്റപത്രം സമർപ്പിച്ചത്.

നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യ തന്നെയാണെന്നും ഇതിന് ദിവ്യയുടെ പ്രസംഗം പ്രേരണയായെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി.പി.എം നേതാവുമായിരുന്ന പിപി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.

ഒക്ടോബർ 14 ന് കലക്ടറേറ്റ് ചേംബർ ഹാളില്‍ നവീൻ ബാബുവിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായിട്ടാണ് വന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്. ഐ.ടി) ചൂണ്ടിക്കാണിക്കുന്നത്. രണ്ടുദിവസത്തിനകം അറിയാമെന്ന ദിവ്യയുടെ പരാമര്‍ശം ഭീഷണിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

പ്രാദേശിക മാധ്യമത്തെ ദിവ്യ വിളിച്ച്‌ വരുത്തിയെന്നും കുറ്റപത്രത്തിലുണ്ട്. സംഭവം വാര്‍ത്തയാക്കിയത് ആസൂത്രിതമായാണ്. വിഷയം വലിയ രീതിയില്‍ മാധ്യമ വിചാരണയ്ക്ക് ഇടയായെന്നും ഇതാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിവ്യയുടെ ആരോപണം സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും കുറ്റപത്രത്തിലുണ്ട്. എന്‍ഒസി ലഭിക്കുന്നതിനു മുന്‍പ് പ്രശാന്തന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

നവീന്‍ ബാബുവും പ്രശാന്തനും നിരവധി തവണ ഫോണില്‍ സംസാരിച്ചു. എന്‍ഒസി അനുവദിക്കും മുമ്പ് പ്രശാന്തന്‍ ക്വാര്‍ട്ടേഴ്‌സിലെത്തി നവീന്‍ ബാബുവിനെ കണ്ടു. എന്നാല്‍ പണം കൈമാറിയതിന് നേരിട്ടുള്ള തെളിവുകള്‍ ഇല്ല. സാധൂകരണ തെളിവുകള്‍ ഉണ്ടെങ്കിലും സ്വീകരിക്കേണ്ട നിയമ നടപടി ദിവ്യ സ്വീകരിച്ചില്ലെന്നും പൊതുമധ്യത്തില്‍ ഉന്നയിക്കും മുന്‍പ് ദിവ്യ എവിടെയും പരാതി അറിയിച്ചില്ലെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ആത്മഹത്യക്ക് മുമ്പ് നവീന്‍ ബാബു രണ്ട് തവണ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയെന്നും കുറ്റപത്രത്തിലുണ്ട്. നാട്ടിലേക്കുള്ള ട്രെയിന്‍ പോയതിന് ശേഷവും റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിന്‍ പോയത് അറിഞ്ഞിട്ടും പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ആത്മഹത്യ ചെയ്യുന്നത് പുലര്‍ച്ചെ 4.52നു ശേഷമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം.

TAGS : ADM NAVEEN BABU DEATH
SUMMARY : Naveen Babu’s death: Investigation team submits chargesheet

Savre Digital

Recent Posts

കേന്ദ്ര ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ

ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…

41 minutes ago

ഹുബ്ബള്ളിയിൽ ബിജെപി പ്രവര്‍ത്തകയെ നഗ്നയാക്കി മർദിച്ചെന്ന പരാതി; പ്രത്യേക സംഘം അന്വേഷിക്കും

ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…

48 minutes ago

രക്തദാന ക്യാമ്പ് ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…

51 minutes ago

ബി.കെ രവി ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാൻസലര്‍

ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…

1 hour ago

തുമക്കുരുവില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാലുമരണം

ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…

2 hours ago

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

10 hours ago