നവകേരള ബസ് ഇനി ‘ഗരുഡ പ്രീമിയം’; ആദ്യ സര്‍വ്വീസ് മെയ് 5ന് ബെംഗളൂരുവിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസ് ആരംഭിക്കുന്നു. ഗരുഡ പ്രീമിയം എന്ന പേരില്‍ മേയ് 5 മുതല്‍ സര്‍വീസ് തുടങ്ങും. കോഴിക്കോട് – ബെംഗളുരു റൂട്ടിലാണ് സര്‍വീസ്. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും.

26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും.

കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു, ബെംഗളൂരു എന്നിവയാണ് സ്റ്റോപ്പുകള്‍. സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് എത്തിക്കും.

നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിരുന്നു. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചതിനാലാണ് സര്‍വീസ് ആരംഭിക്കുന്നത്. ടോയ്ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വ്വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും. സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്.

Savre Digital

Recent Posts

നിപാ: സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട്‌ നിപാ റിപ്പോർട്ട്‌ ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്…

6 hours ago

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ്…

6 hours ago

ഉല്ലാസയാത്രക്കിടെ ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസ്: ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ…

7 hours ago

നിധീഷുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌ക്കാരം മാറ്റിവച്ചു

ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു.…

8 hours ago

അടിസ്ഥാന നിരക്ക് 40 രൂപയാക്കണം; ഓട്ടോ നിരക്ക് വർധന അശാസ്ത്രീയമെന്ന് തൊഴിലാളികൾ

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന. ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന…

8 hours ago

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്നു പിന്മാറുന്നതായി…

8 hours ago