ബെംഗളൂരു: ബെംഗളൂരുവിൽ കുറഞ്ഞ വിലയ്ക്ക് ഉള്ളിവിൽപന ആരംഭിച്ച് നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്). വാനുകളിലാണ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഉള്ളി വിൽപന നടത്തുന്നത്. കിലോയ്ക്ക് 35 രൂപയ്ക്കാണ് എൻസിസിഎഫ് ഉള്ളി വിൽക്കുന്നത്. ഓരോ വ്യക്തിക്കും ഒരു ദിവസം 2 കിലോ ഉള്ളി മാത്രമേ വിൽക്കുകയുള്ളു.
നിലവിൽ ബെംഗളൂരു വിപണിയിൽ കിലോയ്ക്ക് 70-80 രൂപയ്ക്കാണ് ഉള്ളി വിൽക്കുന്നത്. സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ ഉള്ളി വില. ഇതോടെയാണ് കുറഞ്ഞ വിലയ്ക്ക് ഉള്ളി വിൽക്കുന്നതിനായി എൻസിസിഎഫ് മുമ്പോട്ട് വന്നത്. വിൽപനക്കായി 15 മൊബൈൽ വാനുകൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം വാനുകൾ പാർക്ക് ചെയ്തിടത്തെല്ലാം ഉള്ളി വാങ്ങുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ ഉപഭോക്താക്കൾക്ക് സബ്‌സിഡി വിലയ്ക്ക് ഉള്ളി വിതരണം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് എൻസിസിഎഫ് വ്യക്തമാക്കി.
TAGS: BENGALURU | ONION
SUMMARY: NCCF starts selling onions at Rs 35 per kg in Bengaluru
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…