LATEST NEWS

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ഇന്ത്യ സഖ്യത്തിന് തോൽവി പ്രവചിച്ച് അഭിപ്രായസർവേ

പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം. 243 അംഗനിയമസഭയില്‍ എന്‍ഡിഎ 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടാനാകും. ഇന്ത്യാസഖ്യത്തിന് 93 മുതല്‍ 112 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ആണെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. ഏറ്റവും ജനപ്രീതിയുള്ള നേതാവ് തേജസ്വിയാണെന്ന് 33 ശതമാനം പേരും പറയുന്നു. 29 ശതമാനം പേരുടെ പിന്തുണ നിതീഷ് കുമാറിനാണ്. ചിരാഗ് പാസ്വാനും പ്രശാന്ത് കിഷോറിനും പത്ത് ശതമാനം പേരുടെ പിന്തുണ കിട്ടി.

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 81 വരെ സീറ്റുകള്‍ ലഭിക്കുമെന്നും അധികാരത്തിലിരിക്കുന്ന ജെഡിയുവിന് 42 മുതല്‍ 48 സീറ്റകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേഫലം. മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് 69 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 9 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഇടതുപാര്‍ട്ടികള്‍ക്ക് 18 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് ഒരുസീറ്റ് ലഭിക്കും.

രണ്ടുഘട്ടങ്ങളായാണ് ഇത്തവണ ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറിനും രണ്ടാംഘട്ടം നവംബര്‍ പതിനൊന്നിനുമാണ്. പതിനാലിനാണ് വോട്ടെണ്ണല്‍
SUMMARY: NDA again in Bihar; Opinion poll predicts defeat for India alliance

NEWS DESK

Recent Posts

വാര്‍ഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍; തുടര്‍നടപടികള്‍ കോടതിയുടെ വിധിപ്രകാരം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…

8 minutes ago

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം

കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…

29 minutes ago

നിര്‍ഭയ ഹോമിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ്‌ നിവാസില്‍ സഞ്ജയെ (33…

1 hour ago

താമരശ്ശേരി ബിഷപ്പിന് വധഭീഷണി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…

2 hours ago

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നരവയസുകാരൻ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…

2 hours ago

അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും മുന്നിലുണ്ട്: മമ്മൂട്ടി

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. എട്ടുമാസത്തെ…

3 hours ago