കൊച്ചി: യാത്രക്കാരെ വലച്ച് വീണ്ടും വിമാനം റദ്ദാക്കല്. ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനമാണ് നീണ്ട ഒമ്പതു മണിക്കൂർ കാത്തിരിപ്പിന് ശേഷം റദ്ദാക്കിയത്. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിരുന്നില്ല. രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെ ഇത് വൻ സങ്കർഷങ്ങള്ക്ക് വഴിവച്ചു.
ലീവ് കഴിഞ്ഞ് ദുബൈയില് ഇന്ന് ജോലിക്കുകയറേണ്ട നിരവധി യാത്രക്കാരുണ്ടായിരുന്നു. യഥാസമയം തകരാർ അറിയിച്ചിരുന്നെങ്കില് പുലർച്ചെയുള്ള മറ്റ് വിമാനങ്ങളില് ഇവർക്ക് പോകാമായിരുന്നു. എന്നാല് വിമാനത്തില് നിന്ന് ഇറക്കാതെ വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചു. തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടും പരിഹരിക്കപ്പെടാത്തതിനാല് രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിച്ചു. ഇതോടെയാണ് യാത്രക്കാർ ബഹളം വച്ചത്.
വിമാനത്തില് കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പോലീസെത്തി പിന്നീട് ഇവരെ അനുനയിപ്പിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിക്കുന്നതിന് ഉച്ചക്ക് രണ്ടിന് വിമാനത്തില് പാർട്സ് എത്തണം. അതിനു ശേഷം തകരാർ പരിഹരിച്ച് വൈകീട്ട് നാലിന് വിമാനം പുറപ്പെടുമെന്നാണ് സ്പൈസ് ജെറ്റ് അധികൃതർ പറയുന്നത്.
TAGS : NEDUMBASHERI AIRPORT | FLIGHT | DUBAI
SUMMARY : The flight to Dubai was delayed; Passengers stranded in Nedumbassery
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…