ബെംഗളൂരു: ഭാര്യയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല് സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന് പവന് കുമാര്. കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും പവൻ കുമാർ പറഞ്ഞു. കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും അതുല് സുഭാഷിന്റെ അച്ഛന് പറഞ്ഞു.
ആത്മഹത്യാ പ്രേരണ കേസില് അതുല് സുഭാഷിന്റെ ഭാര്യയും സഹോദരനും ഭാര്യാ മാതാവും അറസ്റ്റിലായിരുന്നു. ഇതെത്തുടര്ന്നാണ് തന്റെ കൊച്ചുമകന് എവിടെയാണെന്ന് അറിയില്ലെന്ന് പവന് കുമാര് പറഞ്ഞത്. തന്റെ കുഞ്ഞിനെ എത്രയും വേഗം കണ്ടെത്തി തരണമെന്ന് പോലീസിനോട് അപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീതി ലഭിക്കുന്നതുവരെ മകന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ല. ജാന്പൂര് കുടുംബക്കോടതിയില് അതുലിന്റെ കേസ് കേള്ക്കുന്ന ജഡ്ജി അഴിമതിക്കാരനാണ്. ചെറുമകനെ ഒരിക്കല് പോലും കണ്ടിട്ടില്ല. 2020ല് കുട്ടി ജനിച്ചു. നികിതയും അതുലും അടുത്ത വര്ഷം തന്നെ വേര്പിരിഞ്ഞു. തനിക്ക് നീതി ലഭിക്കുന്നത് വരെ തന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യരുതെന്ന് അതുൽ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നുവെന്നും പവൻ കുമാർ പറഞ്ഞു.
TAGS: BENGALURU | ATUL SUBHASH
SUMMARY: Need my grandson back, pleads atul subhash father
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില് പ്രസിഡൻ്റ് കെ. ബി. ഹുസൈന് അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്ട്ട്സ് ആന്റ് കള്ച്ചറല് അസോസിയേഷന് (പിഎസിഎ) നോര്ക്ക റൂട്ട്സിന്റെ അംഗീകാരം.…