ബെംഗളൂരു: കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയില്‍ കർണാടകയിലും കമ്മിറ്റി രൂപീകരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. കന്നഡ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സ്ഥിരം സംവിധാനം വേണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതിനിടെ കര്‍ണാടക ഫിലിം ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചർച്ച ചെയ്തു. നിരവധി പേര്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് ലൈംഗിക ചൂഷണം നടന്നതായി പരാതി നല്‍കി. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ പ്രധാനമാണെന്നും ലൈംഗിക ചൂഷണം തടയാന്‍ നടപടി ഉണ്ടാകണമെന്നും വനിതാ കമ്മീഷന്‍ ഫിലിം ചേംബറിനോട് ആവശ്യപ്പെട്ടു.
സിനിമ ചിത്രീകരണവേളയില്‍ കലാകാരൻമാരുടെ സുരക്ഷക്ക് എന്തൊക്കെ നടപടിള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കണമെന്നും നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു.
TAGS: KARNATAKA | HEMA COMMITTEE
SUMMARY: Film chamber and womens commision requests seperate committee for ensuring women’s safety
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…