നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. 21 പ്രതികള്‍ക്കെതിരായ മൂന്നാമത്തെ കുറ്റപത്രമാണ് പട്നയിലെ പ്രത്യേക കോടതിയില്‍ സമർപ്പിച്ചത്. ഇതോടെ കേസില്‍ ആകെ പ്രതികളുടെ എണ്ണം 40 ആയി. നേരത്തെ ഓഗസ്റ്റ് ഒന്നിന് ആദ്യത്തെ കുറ്റപത്രവും സെപ്റ്റംബർ 20ന് കേസിലെ രണ്ടാം കുറ്റപത്രവും സമർപ്പിച്ചിരുന്നു.
മൂന്നാമത്തെ കുറ്റപത്രത്തില്‍ സിറ്റി കോ ഓർഡിനേറ്ററായി നിയമിതനായ ഒയാസിസ് സ്കൂളിന്റെ പ്രിൻസിപ്പല്‍ അഹ്സനുല്‍ ഹഖിനെതിരെയും വൈസ് പ്രിൻസിപ്പല്‍ ഇംതിയാസ് ആലത്തിനെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
ചോദ്യപേപ്പറുകള്‍ അടങ്ങിയ ട്രങ്കുകള്‍ ഹസാരിബാഗിലെ ഒയാസിസ് സ്കൂളില്‍ എത്തിച്ചിരുന്നുവെന്നും കണ്ട്രോള് റൂമില്‍ സൂക്ഷിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ പങ്കജ് കുമാറിന് കണ്ട്രോള് റൂമില്‍ കയറാൻ ഇവർ സാഹചര്യമൊരുക്കി കൊടുത്തെന്നും സിബിഐ പറയുന്നു.
TAGS : NEET EXAM | CHARGE SHEET
SUMMARY : NEET UG Leak Case; A third charge sheet was filed
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…