ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തില്‍പ്പെട്ടു. കുമരകം ഇമ്മാനുവല്‍ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റില്‍ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്ബനാട് കായലില്‍ കുടുങ്ങുകയായിരുന്നു.
അപകടത്തില്‍ തുഴച്ചില്‍ക്കാർക്ക് ആർക്കും പരുക്കില്ല. കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. പുന്നമടക്കായലില്‍ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്.
SUMMARY: Nehru Trophy boat; Chundan boat involved in accident
കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…
ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…
ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…
ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…