Categories: KERALATOP NEWS

നെന്മാറ ഇരട്ടക്കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 133 സാക്ഷികളും മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരില്‍ കണ്ട ദൃക്സാക്ഷിയുടെ മൊഴിയും, ചിറ്റൂർ കോടതിയില്‍ രേഖപ്പെടുത്തിയ എട്ട് പേരുടെ രഹസ്യമൊഴിയും കുറ്റപത്രത്തില്‍ പ്രധാന തെളിവുകളാണ്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരില്‍ കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയില്‍ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യ മൊഴിയും കുറ്റപത്രത്തിലുണ്ട്.

കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡിഎൻഎയും കണ്ടെത്തി. കൊടുവാളിന്‍റെ പിടിയില്‍നിന്നും പ്രതി ചെന്താമരയുടെയും ഡിഎൻഎ കണ്ടെത്തി. ചെന്താമരയുടെ വസ്ത്രത്തില്‍ സുധാകരന്‍റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളും കൊലയ്ക്ക് കാരണം പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകം നടന്ന് അമ്പത് ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ജനുവരി 27നാണ്‌ പോത്തുണ്ടി ബോയൻ കോളനിയില്‍ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്‌. 2019 ഓഗസ്റ്റ് 31ന്‌ സുധാകരന്‍റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ്‌ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്‌.

TAGS : NENMARA MURDER CASE
SUMMARY : Nenmara double murder case; charge sheet submitted

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

3 hours ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

3 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

3 hours ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

3 hours ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

3 hours ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

4 hours ago