പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്ന് കേസില്‍ തെളിവെടുപ്പ് നടത്തും. ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്. നിലവില്‍ പോലിസ് സ്റ്റേഷനു പുറത്ത് പ്രതിഷേധിച്ചവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭീഷണിയുണ്ടായിട്ടും പോലിസ് ചെന്താമരയുടെ കാര്യത്തില്‍ വേണ്ട നടപടിയെടുക്കാതിരുന്നതാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.
ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.
TAGS : NENMARA MURDER CASE
SUMMARY : Nenmara Double murder; Chentamara was taken into police custody
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…
ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…