പാലക്കാട്: പോത്തുണ്ടി സജിത കൊലക്കേസില്‍ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം. കുറ്റകൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നു കണ്ട കോടതി വധ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചില്ല. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് ചെന്താമരക്കു ശിക്ഷ വിധിച്ചത്. പ്രതിക്ക് നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകളിലായാണ് ഇരട്ട ജീവപര്യന്തം വിധിച്ചിട്ടുള്ളത്.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. നേരത്തെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലാത്ത പ്രതി അപൂര്‍വ കുറ്റവാളിയാണെന്നു കാണാന്‍ കഴിയില്ലെന്നാണ് കോടതി വിലയിരുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സാജിതയെ വീട്ടില്‍ക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്.
SUMMARY: Nenmara Sajitha murder case; Chenthamara gets double life sentence
ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…
ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർഡിഎക്സ് ഐഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…
മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…
ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…