LATEST NEWS

നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; തീരുമാനം ക്യാബിനറ്റ് യോഗത്തിൽ

കാഠ്മണ്ഡു: യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന്‌ പിന്നാലെ സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം പിൻവലിച്ച്‌ നേപ്പാൾ സർക്കാർ. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

തിങ്കളാഴ്ച രാത്രിയോടെയാണ് 26 സമൂഹമാധ്യമ സൈറ്റുകളുടെ വിലക്ക്‌ നീക്കിയത്‌. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട്‌ നേപ്പാള്‍ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കുകയും ചെയ്തിരുന്നു.

സമയപരിധി നിശ്‌ചയിച്ചിട്ടും ആശയവിനിമയ–വിവര സാങ്കേതിക മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ്‌ ഫെയ്സ്ബുക്ക്, വാട്ട്‌സാപ്‌, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ 26 സൈറ്റുകൾ നേപ്പാൾ സർക്കാർ വിലക്കിയത്‌. സമൂഹമാധ്യമങ്ങൾക്ക്‌ സർക്കാർ എതിരല്ലെന്നും എന്നാൽ രാജ്യത്തെ നിയമം പാലിക്കാത്തത്‌ അംഗീകരിക്കാകില്ലെന്നും പ്രധാനമന്ത്രി കെ പി ശർമ്മ ഒലി പറഞ്ഞു.
SUMMARY: Nepal lifts ban on social media; decision taken at cabinet meeting

NEWS DESK

Recent Posts

നടിയെ അപമാനിച്ചെന്ന പരാതി: സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ അപമാനിച്ചെന്ന…

14 minutes ago

വില്ലനായി വീണ്ടും ഷവര്‍മ്മ; ഭക്ഷ്യവിഷബാധയേറ്റ് 14 കുട്ടികള്‍ ആശുപത്രിയില്‍

കാസറഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികള്‍ ചികിത്സ തേടി. കാസറഗോഡ് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തില്‍ പങ്കെടുത്ത…

1 hour ago

പാലിയേക്കര ടോള്‍ വിലക്ക് തുടരും; ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നല്‍കിയതാണ്.…

2 hours ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: സ്വർണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസം…

3 hours ago

പീഡനപരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നല്‍കിയ ബലാത്സംഗ പരാതിയില്‍ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ…

3 hours ago

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ടു കുട്ടികള്‍ ആശുപത്രി വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് തലച്ചോറിനെ…

4 hours ago