LATEST NEWS

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജി വെച്ചു

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജി വെച്ചു. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ രാജിക്ക് വഴിയൊരുക്കിയത്. ആയിരക്കണക്കിന് പ്രതിഷേധകരാണ് പാർലമെന്റ് അക്രമിക്കുകയും, മുതിർന്ന നേതാക്കളുടെ വീടുകള്‍ കത്തിക്കുകയും ചെയ്തത്.

കെ പി ഒലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. രാജ്യത്തെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അഴിമതി ആരോപണത്തെയും വിവാദമായ സോഷ്യല്‍ മീഡിയ നിരോധനത്താലും ഉണ്ടായ രോഷമാണ് അക്രമാസക്തമായ പ്രക്ഷോഭത്തില്‍ കലാശിച്ചത്. സ്ഥിതിഗതികള്‍ ചർച്ച ചെയ്യുന്നതിനും പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനുമായി കെ പി ഒലി സർവകക്ഷി യോഗം വിളിച്ചിരുന്നു.

പക്ഷെ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജിവച്ചു. പ്രതിഷേധത്തിനിടെ പൌരൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഭരണ സഖ്യത്തില്‍ ഭിന്നതകള്‍ ഉണ്ടാവുകയും, നാല് മന്ത്രിമാർ രാജിവയ്ക്കുകയും ചെയ്തു.

SUMMARY: Nepal Prime Minister KP Sharma Oli resigns

NEWS BUREAU

Recent Posts

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി മാധ്യമ പ്രവർത്തകൻ പി ആര്‍ രമേശ് നിയമിതനായി

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…

16 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ, ഫലം രാവിലെ 8 മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…

25 minutes ago

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…

43 minutes ago

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം 14ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…

1 hour ago

മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം 14 ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ കുടുംബയോഗം ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഹോട്ടൽ കേരള പവലിയനിൽ വച്ച് പ്രസിഡൻ്റ് കേണൽ…

1 hour ago

മുനമ്പം വഖഫ് ഭൂമി; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്ഥിതി തുടരാമെന്നും…

2 hours ago