WORLD

നേപ്പാൾ സാധാരണ നിലയിലേക്ക്

കാഠ്മണ്ഡു: രണ്ടുദിവസം നീണ്ട ജെന്‍ സീ പ്രക്ഷോഭം ശമിച്ചതോടെ നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തു. രാജ്യവ്യാപക കർഫ്യൂ തുടരുന്നുണ്ട്. കാഠ്‌മണ്ഡു വിമാനത്താവളം തുറന്നതോടെ ഇന്ത്യയിൽനിന്ന്‌ നേപ്പാളിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന്‌ കാഠ്‌മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളം ചൊവ്വാഴ്‌ച അടച്ചിരുന്നു. പ്രക്ഷോഭത്തെ തുടർന്ന്‌ നേപ്പാളിലും തിബത്തിലും കുടുങ്ങിയ ഇന്ത്യാക്കാർ വിദേശമന്ത്രാലയം ഇടപെടുമെന്ന പ്രതീക്ഷയിൽ തുടരുകയാണ്‌. ചിലരുമായി കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. ഇവർ താമസസ്ഥലങ്ങളിൽത്തന്നെ തുടരണമെന്നാണ്‌ വിദേശമന്ത്രാലയത്തിന്റെ നിർദേശം.

അതേസമയം നേപ്പാളിലെ സംഘർഷസ്ഥിതിയെ തുടർന്ന്‌ അതിർത്തികൾ അടച്ചതോടെ ഇന്ത്യയിൽനിന്ന്‌ നേപ്പാളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കവും തടസ്സപ്പെട്ടു. യുപി, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് നേപ്പാളിലേക്കുള്ള വ്യാപാരപാതകളെല്ലാം അടഞ്ഞു. ഇന്ത്യ– നേപ്പാൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ചിലർ റോഡുമാർഗം തിരികെയെത്തിയിട്ടുണ്ട്‌.

സംഘര്‍ഷം നിയന്ത്രണവിധേയമായതോടെ സൈന്യവുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കിയെ ജെൻ സീ കൂട്ടായ്മ ചുമതലപ്പെടുത്തി. നേപ്പാളിൽ പ്രക്ഷോഭം രൂക്ഷമായ തിനെത്തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കെ.പി. ശർമ ഒലിയും സർക്കാരിലെ മറ്റ് മിക്ക മന്ത്രിമാരും രാജി സമർപ്പിച്ചത്. എന്നാൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്. നേപ്പാൾ ഭരണഘടന പ്രകാരം സർക്കാർ താഴെ വീണാൽ പാർലമെന്റിൽ ഭൂരിപക്ഷമുള്ള പാർട്ടിയെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റിന് ക്ഷണിക്കാം. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ഏതെങ്കിലും പാർലമെന്റംഗം തനിക്ക് ഭൂരിപക്ഷം ഉണ്ടെന്ന് അവകാശപ്പെട്ടാൽ പ്രസിഡന്റിന് ആ വ്യക്തിയെ പ്രധാനമന്ത്രി പദത്തിൽ അവരോധിക്കാം. എന്നാൽ 30 ദിവസത്തിനുള്ളിൽ ആ വ്യക്തി വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കണം. ഈ സാധ്യതകളെല്ലാം പരാജയപ്പെട്ടാല്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. എന്നാല്‍ പല നേതാക്കളും ഇതിനോടകം ആക്രമിക്കപ്പെടുകയോ പ്രക്ഷോഭകാരികളെ ഭയന്ന് ഒളിവില്‍ക്കഴിയുകയോ ആണ്. അതിനാല്‍ത്തന്നെ ഭരണഘടന്ന പ്രകാരമുള്ള നടപടി ക്രമങ്ങള്‍ തുടരാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
SUMMARY: Nepal returns to normalcy

NEWS DESK

Recent Posts

കാണാതായ പതിനഞ്ചുകാരന്‍ കായലില്‍ മരിച്ച നിലയില്‍

കോട്ടയം: വൈക്കത്ത് കാണാതായ വിദ്യാര്‍ഥിയെ തണ്ണീര്‍മുക്കം ബണ്ടിനു സമീപം വേമ്പനാട്ടുകായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വൈക്കം കുടവെച്ചൂര്‍ പുതുചിറയില്‍ മനുവിന്റെയും ദീപയുടെയും…

14 minutes ago

അരവിന്ദ് കെജ്രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിൽ

കോട്ടയം: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ ചികിത്സക്കായി കേരളത്തിൽ. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി…

33 minutes ago

പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: പ്ലസ് ടു വിദ്യാർഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുതലമട കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെയും ഷീബയുടെയും മകൾ ഗോപികയാണ്‌…

41 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകൾ വഴിതിരിച്ച് വിടും

ബെംഗളൂരു: റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം…

3 hours ago

നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…

4 hours ago

യെമന്‍ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; 35 പേർ കൊല്ലപ്പെട്ടു

ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…

4 hours ago