LATEST NEWS

നേത്രാവതി, മത്സ്യഗന്ധ എക്സ്​പ്രസ് ഒരുമാസത്തേക്ക് പൻവേൽ ജങ്​ഷന്‍ വരെ മാത്രം

മുംബൈ: കുർള ലോക്മാന്യ തിലക് ടെർമിനലില്‍ പിറ്റ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ കൊങ്കണ്‍ വഴി മംഗളൂരു ഭാഗത്തേക്കുള്ള രണ്ടു ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ്, എൽടിടിയിൽനിന്നു മംഗളൂരു സെൻട്രലിലേക്കും തിരിച്ചുമുള്ള മത്സ്യഗന്ധ എക്സ്പ്രസ് എന്നി ട്രെയിനുകളുടെ എത്തിച്ചേരല്‍, പുറപ്പെടല്‍ എന്നിവയിലാണ് മാറ്റം വരുത്തിയത്. ഒരു മാസത്തേക്ക് ഇരു ട്രെയിനുകളും പൻവേൽ ജങ്​ഷനില്‍ നിന്നും യാത്രയാരംഭിക്കുമെന്ന് മധ്യറെയിൽവേ അറിയിച്ചു.

തിരുവനന്തപുരം–എൽടിടി നേത്രാവതി: തിരുവനന്തപുരത്തുനിന്ന് എൽടിടിയിലേക്കുള്ള നേത്രാവതി എക്സ്പ്രസും (16346), മംഗളൂരു സെൻട്രലിൽനിന്ന് എൽടിടിയിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസും (12620) ജനുവരി 29 വരെ പൻവേലിൽ സർവീസ് അവസാനിപ്പിക്കും.

എൽടിടി– തിരുവനന്തപുരം നേത്രാവതി: എൽടിടിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്(16345) ജനുവരി 2 മുതൽ 31 വരെയും എൽടിടിയിൽനിന്നു മംഗളൂരു സെൻട്രലിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസ് (12619) ജനുവരി 31 വരെയും പൻവേലിൽനിന്നായിരിക്കും സർവീസ് ആരംഭിക്കുക.

കേരളത്തിലേക്ക് കൊങ്കൺ പാത വഴിയുള്ള ഏക പ്രതിദിന ട്രെയിനാണു നേത്രാവതി എക്സ്പ്രസ്. കുർള, താനെ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി പൻവേലിലേക്ക് ഇരു ട്രെയിനുകളും മാറ്റുന്നത്‌ ബോറിവ്‌ലി, അന്ധേരി, സിഎസ്എംടി, കല്യാൺ, അംബർനാഥ്, താനെ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.

SUMMARY: Netravati, Matsyagandha Express only up to Panvel Junction for one month

NEWS DESK

Recent Posts

ബയപ്പനഹള്ളിയില്‍ 65 ഏക്കർ ട്രീ പാർക്ക് പദ്ധതി; ആദ്യഘട്ടം മാർച്ചിൽ

ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ‌.ജി‌.ഇ‌.എഫ്) സമീപം 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്തൃതിയുള്ള…

11 minutes ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി…

23 minutes ago

വെ​ന​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിലെത്തിച്ചു; യുഎസ് കോടതിയിൽ വിചാരണ നേരിടണം

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളാറസിനെയും ന്യൂയോര്‍ക്കില്‍ എത്തിച്ചു. മാന്‍ഹട്ടിലുള്ള ഹെലിപോര്‍ട്ടിലാണ് ഇരുവരെയും എത്തിച്ചത്. തുടര്‍ന്ന്…

2 hours ago

നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന്

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്- പുതുവത്സരാഘോഷവും ഇന്ന് വൈകിട്ട് നാല് മുതല്‍ ഹുളിമാവ്‌ സാന്തോം ചര്‍ച്ചില്‍…

2 hours ago

മദീനയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

റിയാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌…

2 hours ago

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം; സ്റ്റേഷന് സമീപം പാർക്ക് ചെയ്ത നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപ്പിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി…

3 hours ago