ബെംഗളൂരു: സംസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 17 നിയമസഭാംഗങ്ങൾ തിങ്കളാഴ്ച കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 11 പേരെ നിയമസഭാംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രാജ്വെറ്റ്സ്, ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് മൂന്ന് പേർ വീതം ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.
യതീന്ദ്ര സിദ്ധരാമയ്യ, ബൽഖീസ് ബാനു, എൻ. എസ്. ബോസരാജു (മന്ത്രി), കെ. ഗോവിന്ദരാജ് (മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ്), വസന്ത് കുമാർ, ഇവാൻ ഡിസൂസ, ജഗ്ദേവ് ഗുത്തേദാർ (എല്ലാവരും കോൺഗ്രസ്), ബിജെപിയുടെ സി.ടി. രവി, എൻ. രവികുമാർ, എം ജി. മൂളെ, ജെഡിഎസിന്റെ ടി. എൻ. ജവരായി ഗൗഡ എന്നിവർ എതിരില്ലാതെ ജൂൺ ആറിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോൺഗ്രസിൻ്റെ ചന്ദ്രശേഖർ ബസവരാജ് പാട്ടീലും രാമോജി ഗൗഡയും ബിജെപിയുടെ ധനജയ സർജിയും ഗ്രാജ്വെറ്റ്സ് മണ്ഡലങ്ങളിൽ നിന്നും, കോൺഗ്രസിൻ്റെ ഡി. ടി. ശ്രീനിവാസയും ടീച്ചേർസ് മണ്ഡലങ്ങളിൽ നിന്ന് ജെഡിഎസിന്റെ എസ്.എൽ. ഭോജഗൗഡ, കെ. വിവേകാനന്ദൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, മുഖ്യമന്ത്രി സിദ്ധരാമയ്യ, നിയമ പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
TAGS: KARNATAKA| OATH| MLC
SUMMARY: Newly seventeen mlcs took oath in karnataka
കാസറഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ മുന്‍ എംഎല്‍എ എംസി ഖമറുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍…
ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനം. കുളു ജില്ലയിലെ നിര്‍മണ്ട് മേഖലയിലാണ് മേഘവിസ്ഫോടനമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. മൂന്ന്…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നടിയെ അപമാനിച്ചെന്ന…
കാസറഗോഡ്: ഭക്ഷ്യ വിഷബാധയെ തുടർന്ന് 14 കുട്ടികള്‍ ചികിത്സ തേടി. കാസറഗോഡ് പള്ളിക്കര പൂച്ചക്കാടാണ് സംഭവം. നബിദിന ആഘോഷത്തില്‍ പങ്കെടുത്ത…
കൊച്ചി: ഇടപ്പള്ളി - മണ്ണൂത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിനോട് തീരുമാനമെടുക്കാൻ നിർദേശം നല്‍കിയതാണ്.…
തിരുവനന്തപുരം: സ്വർണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസം…