ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ, എസി സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സൂപ്പർഫാസ്‌റ്റ് പ്രീമിയം, ഫാസ്‌റ്റ് പാസഞ്ചർ എന്നിവയാണ് അന്തർസംസ്ഥാന സർവീസുകൾക്കായി ക്രമീകരിച്ചത്. സെപ്‌തംബർ ഒന്നുമുതൽ 15 വരെയാണ് അധികസർവീസുകൾ. ഒന്നാംഘട്ടത്തിൽ 29 മുതൽ സെപ്‌തംബർ 15 വരെ 44 സർവീസ് പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരുവില്‍ നിന്നുള്ള സർവീസുകൾ
വൈകിട്ട് 5.30 മുതൽ രാത്രി 10.50 വരെയാണ് ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ നടത്തും. വൈകിട്ട് 5.30ന് കോയമ്പത്തൂർ വഴി കൊട്ടാരക്കരയിലേക്ക് എസി സ്ലീപ്പർ ബസ്. 6.15ന് തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളിൽ കോഴിക്കോട്ടേക്ക് സൂപ്പർഫാസ്‌റ്റ് പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട് 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പർഫാസ്‌റ്റ് പ്രീമിയമുണ്ടാകും.
മൈസൂരുവിൽനിന്ന് പാലായിലേക്ക് രാത്രി 7.30ന് ഫാസ്‌റ്റ് പാസഞ്ചർ സർവീസ് പുറപ്പെടും. ആറിന് തൃശൂരിലേക്കും രാത്രി 8, 10 സമയങ്ങളിൽ കണ്ണൂരിലേക്കും സൂപ്പർഫാസ്‌റ്റ് സർവീസ്. രാത്രി 9.15നും 10.40നും ബെംഗളൂരുവിൽനിന്നും രാത്രി പത്തിന് മൈസൂരിൽനിന്നും കണ്ണൂരിലേക്ക് സൂപ്പർഫാസ്‌റ്റ് സർവീസ്. രാത്രി 7.20നാണ് ബെംഗളൂരു– ആലപ്പുഴ സൂപ്പർ ഡീലക്‌സ്. 6.30ന് ചെന്നൈ–എറണാകുളം എസി സീറ്റർ (കോയമ്പത്തൂർ വഴി).
ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍
▪️ വൈകിട്ട് 4.30: കൊട്ടാരക്കരയിൽനിന്ന് എസി സ്ലീപ്പർ (പാലക്കാട് വഴി)
▪️ 5.40: തിരുവനന്തപുരത്തുനിന്ന് എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി)
▪️ 5.30: ആലപ്പുഴയിൽനിന്ന് സൂപ്പർ ഡീലക്‌സ് (പാലക്കാട് വഴി)
▪️ 6.4: കോട്ടയത്തുനിന്ന് സൂപ്പർ എക്‌സ്‌പ്രസ് (പാലക്കാട് വഴി)
▪️ 6.45, 7.00: എറണാകുളത്തുനിന്ന് സൂപ്പർഫാസ്‌റ്റ് പ്രീമിയം (പാലക്കാട് വഴി)
▪️ 9.15, 9.30: തൃശൂരിൽനിന്ന് സൂപ്പർഫാസ്‌റ്റ് പ്രീമിയം (പാലക്കാട് വഴി)
▪️ 8.45, 9,9.50, 10.10: കോഴിക്കോട്ടുനിന്ന് സൂപ്പർഫാസ്‌റ്റ് പ്രീമിയം (കുട്ട വഴി)
▪️ 8.00: മലപ്പുറത്തുനിന്ന് ബെംഗളൂരുവിലേക്ക് സൂപ്പർഫാസ്‌റ്റ് (കുട്ടവഴി)
മൈസൂരുവിലേക്ക് കേരളത്തില്‍ നിന്ന്
▪️ 9.50, 10, 10.10, 12.00: സമയങ്ങളിൽ കണ്ണൂരിൽനിന്ന് മൈസൂരുവിലേക്ക് സൂപ്പർഫാസ്‌റ്റ് (മട്ടന്നൂർ വഴി)
▪️5.30: പാലായിൽനിന്ന് ഫാസ്‌റ്റ് പാസഞ്ചർ (ബത്തേരി വഴി)
ചെന്നൈയിലേക്ക്
▪️ 6.30: എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് എസി സീറ്റർ
SUMMARY: New AC sleeper buses; Now a great journey from Bengaluru to home on Kerala RTC
ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…
ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…
മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണക്കാന്‍ പ്രത്യേക സമിതി രൂപികരിക്കുമെന്നു കൊണ്ഗ്രസ്. പാര്‍ട്ടിക്ക് ലഭിച്ച…
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ…