ബെംഗളൂരു: റോഡിലെ കുഴികൾ സംബന്ധിച്ചുള്ള പരാതികൾ നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി. റോഡ് അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തസ്ഹർ ഗിരിനാഥ് പറഞ്ഞു.
ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ റോഡ് പോട്ട് ഹോൾ അറ്റൻഷൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. നിലവിൽ ബെംഗളൂരു റോഡിലെ കുഴികളിൽ 96 ശതമാനവും നികത്തിയതായി ശിവകുമാർ പറഞ്ഞു.
ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ബിബിഎംപി പരിധിയിലെ 16,202 റോഡുകളിൽ കുഴികൾ കണ്ടെത്തി. ഇതിൽ 15,686 (96 ശതമാനം) കുഴികൾ നികത്തിയിട്ടുണ്ടെന്നും അതിൽ 516 എണ്ണം ഇനിയും നന്നാക്കാനുണ്ടെന്നും ശിവകുമാർ പറഞ്ഞു. ബെംഗളുരുവിൽ ഏകദേശം 12,878 കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്.1,344.84 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളും 11,533.16 കിലോമീറ്റർ സോണൽ റോഡുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ബെസ്‌കോം കേബിളുകൾ, ജലവിതരണ, ഡ്രെയിനേജ് പൈപ്പുകൾ, ഗെയിൽ ഗ്യാസ് ലൈനുകൾ, കെപിടിസിഎൽ ഉയർന്ന ശേഷിയുള്ള കേബിളുകൾ, ഒഎഫ്‌സി കേബിളുകൾ എന്നിവ സ്ഥാപിക്കുന്നത് കാരണം ഈ റോഡുകൾക്ക് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നു.
ഇതാണ് പതിവായി കുഴികൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. കുഴികൾ തിരിച്ചറിയുന്നതിനും നന്നാക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും സുതാര്യമാക്കുന്നതിനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | POTHOLES
SUMMARY: Road Pothole Attention’: Bengaluru gets a new app for reporting potholes
ബെംഗളൂരു: കർണാടകയിലെ സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ. കൊലപാതകക്കേസ് അന്വേഷിക്കുന്ന…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന്…
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണും മകൻ കിഷനുമാണ് മരിച്ചത്.…
ബെംഗളൂരു: ചിക്കമഗളൂരുവിലെ കുമ്പാരകട്ടെ തടാകത്തിൽ 15 വയസ്സുകാരൻ മുങ്ങി മരിച്ചു. ബയഗാദഹള്ളി സ്വദേശിയായ രഞ്ജിത്താണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്…
ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ നിയമസഭാ…
തിരുവനന്തപുരം:ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുതിർന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. അച്ഛന്‍റെ ആരോഗ്യനില പതുക്കെ…