ബെംഗളൂരു: നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിലെത്തിയ യുവതികൾ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി. കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ കടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.
സയിദ് ചിഞ്ചോളി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് യുവതികൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞുമായി ഇവർ റൂമിൽ നിന്നും പുറത്തുകടന്നത്. ദമ്പതികളുടെ പരാതിയിൽ ജില്ലാ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവിയിൽ യുവതികൾ കുഞ്ഞുമായി പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
TAGS: KARNATAKA | ABDUCTION
SUMMARY: Newborn baby kidnapped from Kalaburagi hospital in Karnataka
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…
ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്ക്കെതിരെ വിമർശനവുമായി ട്രാൻസ്ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന.…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…