ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നബീന്‍ ഈ പദവിയില്‍ എത്തുന്നത്. ഞായറാഴ്ച ചേർന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്.
ബിഹാറിലെ പട്ന ബങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് ഇദ്ദേഹം. കായസ്ഥ സമുദായ അംഗമായ നിതിൻ അന്തരിച്ച ബി.ജെ.പി. നേതാവും മുൻ എം.എൽ.എയുമായ നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ്.
ദേശീയതലത്തില്‍ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിന്‍ നബീനിലൂടെ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. യുവ നേതാവിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയേല്‍പ്പിച്ച് അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്.
എബിവിപിയിലൂടെയാണ് നിതിന്‍ നബ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അച്ഛന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ 2000 ല്‍ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2010 മുതൽ 2025 വരെ വിജയം ആവർത്തിച്ചു. ഇക്കാലയളവിൽ നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
പുതിയ വർക്കിങ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മികച്ച സംഘാടകനും എം.എൽ.എയും മന്ത്രിയുമെന്ന നിലയിൽ പ്രവർത്തന മികവും, യുവത്വയുമുള്ള നിതിൻ നബീന്റെ നിയമനം പാർട്ടിക്ക് കൂടുതൽ കരുത്തായി മാറുമെന്ന് പ്രധാനമന്ത്രി ‘എക്സ്’ സന്ദേശത്തിൽ കുറിച്ചു.
SUMMARY: New face for BJP national leadership: Nitin Nabin appointed as national working president
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…
ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…
ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…
ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…