ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരതിന് പുതിയ പ്ലാറ്റ്ഫോം. സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച 1എ മുതൽ 1ഇ വരെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൈകാര്യം ചെയ്യുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നിലവിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകളാണ് ബെംഗളൂരു കന്‍റോൺമെന്‍റ് റെയില്‍വേ സ്റ്റേഷന് വഴി കടന്നു പോകുന്നത്.
ബെംഗളൂരു കന്റോൺമെന്റ് – മധുര (20671/2), ബെംഗളൂരു കന്റോൺമെന്റ് – കോയമ്പത്തൂർ (20641/2) വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണിത്. ഇവ രണ്ടും ഇപ്പോൾ പുതുതായി നിർമ്മിച്ച പ്ലാറ്റ്ഫോമുകൾ 1എ മുതൽ 1ഇ വരെ സർവീസ് നടത്തുന്നുണ്ട്. കന്റോൺമെന്റ് റോഡ് / ശിവാജിനഗർ ഭാഗത്തായുള്ള പ്ലാറ്റ്ഫോം ഒന്നിന്റെ അവസാനത്തിലാണ് 1എ മുതൽ 1ഇ വരെയുള്ളത്.
വന്ദേ ഭാരത് അല്ലാത്ത മറ്റ് ട്രെയിനുകൾക്ക് ടെർമിനൽ 2 ആണ് ഉപയോഗിക്കേണ്ടത്. കന്റോൺമെന്റിൽ നിന്ന് ബൈയപ്പനഹള്ളിയിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളും പ്ലാറ്റ്ഫോം 2 ൽ നിന്ന് പുറപ്പെടും. ഇതിനായി യാത്രക്കാർക്ക് ടെർമിനൽ 2 (മില്ലേഴ്സ് റോഡിലെ പിൻ ഗേറ്റ്) വഴി പ്രവേശിക്കാം.
TAGS: BENGALURU | VANDE BHARAT
SUMMARY: New platforms at Bengaluru’s Cantonment Railway Station to handle 2 Vande Bharat trains
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…