ബെംഗളൂരു വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പറഞ്ഞു. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടിയാണ് പുതിയ സൗകര്യം. നഗരത്തിന്റെ സമീപപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള സർക്കുലർ റെയിൽവേ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സർവേ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം നാല് സ്ഥലങ്ങളിൽ റെയിൽവേ ടെർമിനലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഈ ടെർമിനലുകളിൽ ഒന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിന്റെ ജനസംഖ്യ അതിവേഗം വളരുന്ന സാഹചര്യത്തിൽ റെയിൽവേ പദ്ധതികൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ പദ്ധതികൾ നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ കർണാടകയ്ക്ക് പ്രതിവർഷം 7,000 മുതൽ 8,000 കോടി വരെ നൽകുന്നുണ്ട്. അതിനാൽ എല്ലാ പഴയ പദ്ധതികളും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

TAGS: BENGALURU | AIRPORT
SUMMARY: New railway terminal will be established near Kempegowda International Airport in Bengaluru

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

2 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

3 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

4 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

5 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

5 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

5 hours ago