LATEST NEWS

രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് പുതിയ കരുത്ത്; പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

ബെംഗളൂരു:  ക​ര​യി​ൽ നി​ന്ന് ക​ര​യി​ലേ​ക്ക് തൊ​ടു​ക്കാ​വു​ന്ന പ്ര​ള​യ് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഉയർന്ന കൃത്യതയുള്ള ആക്രമണങ്ങൾക്കായി രൂപകൽപ്പന ചെയ്ത അത്യാധുനിക ഹ്ര​സ്വ​ദൂ​ര മി​സൈ​ൽ തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഒ​ഡി​ഷ തീ​ര​ത്തു​ള്ള എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം ദ്വീ​പി​ൽ നി​ന്നാ​ണ് പ​രീ​ക്ഷി​ച്ച​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഡി.ആർ.ഡി.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞർ, ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ സൈന്യം എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ പ്രതിനിധികൾ, വ്യവസായ പ്രതിനിധികൾ എന്നിവർ ‘പ്രളയ്’ മിസൈലിന്റെ പറക്കൽ പരീക്ഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.150 – 500 കിലോമീറ്റർ ദൂരപരിധിയുള്ള, 5 ടൺ ഭാരമുള്ള ഈ മിസൈൽ മുൻനിശ്ചയിച്ച പാത കൃത്യമായി പിന്തുടർന്നു. പരീക്ഷണോദ്ദേശങ്ങളെല്ലാം കൃത്യമായി നിറവേറ്റി ലക്ഷ്യസ്ഥാനത്തെത്തി. ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) വിന്യസിച്ച വിവിധ നിരീക്ഷണ സെൻസറുകൾ പകർത്തിയ പരീക്ഷണ ഡാറ്റ പ്രകാരം എല്ലാ ഉപസംവിധാനങ്ങളും പ്രതീക്ഷക്കൊത്ത വണ്ണം പ്രവർത്തിച്ചു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ഖര പ്രൊപ്പല്ലന്‍റ് അർധ -ബാലിസ്റ്റിക് മിസൈലായ പ്രളയ്, ഉയർന്ന കൃത്യത ഉറപ്പാക്കാൻ അത്യാധുനിക മാർഗനിർദേശ, ഗതിനിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. വ്യത്യസ്ത ലക്ഷ്യങ്ങൾക്കെതിരെ വിവിധ തരം പോർമുനകൾ വഹിക്കാൻ ഈ മിസൈലിന് കഴിയും. യാത്രയ്ക്കിടെ വഴിമാറി സഞ്ചരിക്കാൻ കഴിയുന്ന പ്രളയ് മിസൈലിനെ ശത്രുക്കൾക്കു കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്.

പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ച ഡി.ആർ.ഡി.ഒയെയും സായുധ സേനയെയും രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഈ മിസൈൽ രാജ്യം നേരിടുന്ന ഭീഷണികൾ നേരിടാനുള്ള സായുധ സേനയുടെ സാങ്കേതിക കരുത്ത് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
SUMMARY: New strength for the country’s defense capability; Pralay missile successfully tested

NEWS DESK

Recent Posts

തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. പോരായ്മകൾ പരിഹരിക്കാൻ…

3 hours ago

ഭൂമിയിലെ ചെറിയ ചലനങ്ങൾ പോലും നിരീക്ഷിക്കും; നൈസാർ വിക്ഷേപണം വിജയകരം

ഹൈദരാബാദ്: ഐഎസ്‌ആർഒയും നാസയും കൈകോർത്ത റഡാർ ഇമേജിങ് സ്റ്റാറ്റലൈറ്റ് നൈസാറിന്‍റെ (NISAR) വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ…

3 hours ago

മക്കളില്ല; തിരുപ്പതി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം നൽകി ദമ്പതികൾ

തിരുപ്പതി: കുട്ടികളില്ലാത്ത ദമ്പതിമാർ തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിന് സ്വന്തം വീട് ദാനം ചെയ്തു. ഹൈദരാബാദിലെ വസന്തപുരി കോളനിയിലെ കനക…

4 hours ago

നമ്മ മെട്രോ മൂന്നാം ഘട്ടം; മുറിക്കുന്ന മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി…

5 hours ago

യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ; പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: യു.എസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ​അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.…

5 hours ago

തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം: ബെംഗളൂരുവിൽ പ്രതിഷേധിക്കാൻ രാഹുൽഗാന്ധി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ബിജെപി ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. ഓഗസ്റ്റ്…

5 hours ago