ASSOCIATION NEWS

ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രം വാർഷികോത്സവം

ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി പി. ഗംഗാധരൻ, ജോയന്റ് സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണൻ, ട്രഷറർ എസ്. ശിവശങ്കരൻ നായർ, കൺവീനർ ഇ.പി.ബിജു, ജോയന്റ് കൺവീനർ ആർ. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗോപിനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.

തുടർന്ന് വിധുഭാവന ഫൗണ്ടേഷൻ അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി.കാലിക്കറ്റ് മ്യൂസിക്ക് ക്ലബ്ബിൻ്റെ  ഭക്തിഗാനമേള, ജയറാംചെറുതാഴം, പ്രണവ് പൊന്നാനിയുടെ നേതൃത്വത്തിൽ ഡബ്ബിൾ തായമ്പക എന്നിവ വിവിധ ദിവസങ്ങളിലായി അരങ്ങേറി.

പുഷ്പ്പാലംകൃത രഥഘോഷയാത്ര, നീലേശ്വരം രാജേഷ് മാരാരും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം എന്നിവയും ഉണ്ടായിരുന്നു. 27 ന് മഹാഅന്നദാനം ഉണ്ടാകും. ജനുവരി 13 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. 14ന് കാലത്ത് ആറിന് ഗണപതി ഹോമം, നെയ്യഭിഷേകം, സ്പെഷൽ പൂജകൾ എന്നിവക്കുശേഷം 11 മുതൽ മഹാ അന്നദാനവും ഉണ്ടാകും. വിവരങ്ങൾക്ക്: സെക്രട്ടറി പി. ഗംഗാധരൻ 9986483162.
SUMMARY: New Thippasandra Ayyappa Temple Annual Festival

NEWS DESK

Recent Posts

ആരവല്ലി മലനിരകളുടെ പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിച്ചു

ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരക‍ളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…

37 minutes ago

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വിജയകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. ദേവസ്വം ബോർഡ് മുൻ…

1 hour ago

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ…

2 hours ago

കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…

3 hours ago

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

4 hours ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

5 hours ago