LATEST NEWS

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.

പ്രദേശവാസികൾ സ്ഥലത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധിയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവര്‍ ചൈൽഡ് ഹെൽപ്പ് ലൈൻ 1098 ൽ വിവരമറിയിച്ചു, തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. വൈദ്യപരിശോധനയ്ക്കും പരിചരണത്തിനുമായി നഗരത്തിലെ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) കൈമാറും. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
SUMMARY: Newborn baby found abandoned

 

NEWS DESK

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബി ജോസഫിന് ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പീഡന കേസില്‍, രണ്ടാംപ്രതി ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ്…

32 minutes ago

കെഎസ്‌ആര്‍ടിസിക്ക് വീണ്ടും സര്‍ക്കാര്‍ സഹായം; അനുവദിച്ചത് 93.72 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന്…

1 hour ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക്; പരാതിക്കാരുടെ ഭര്‍ത്താവ് രംഗത്ത്

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പുതിയ തിരിവ്. രാഹുല്‍ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത…

2 hours ago

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരാനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…

3 hours ago

കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ…

3 hours ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…

4 hours ago