ബെംഗളൂരു: നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. ബനശങ്കരി ഗുരുരാജ ലേഔട്ടിലെ മാലിന്യക്കൂമ്പാരത്തിൽ ചൊവ്വാഴ്ച രാവിലെ പൗരകർമ്മികരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി കുട്ടിയെ വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനിച്ച് 24 മണിക്കൂർ തികയും മുമ്പാണ് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ പൊക്കിൾക്കൊടിയുടെ ഭാഗം വേർപെടുത്തിയിട്ടില്ല. നിലവിൽ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയെ ഏറ്റെടുക്കാൻ ശിശുസംരക്ഷണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അച്ചുകാട്ട് പോലീസ് പറഞ്ഞു.
TAGS: BENGALURU | NEWBORN BABY
SUMMARY: Newborn baby found inside garbage bin in Banshankari
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…