KARNATAKA

കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ നവവധു മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം. ഹാസൻ സ്വദേശിനിയായ ഭൂമികയാണ് (24) മരിച്ചത്. പീനിയയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരനായ ഭൂമികയുടെ ഭർത്താവ് കൃഷ്ണമൂർത്തി വൈകീട്ട് ജോലികഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തി വാതിലിൽ മുട്ടിയിട്ട് പ്രതികരണമുണ്ടാകാതെ വന്നതോടെ, അയൽക്കാരുടെ സഹായത്തോടെ കൃഷ്ണമൂർത്തി വാതിൽ കുത്തിത്തുറക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഭൂമികയെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഹീറ്ററിൽനിന്ന് വാതകച്ചോർച്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.  നാലുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. 15 ദിവസം മുമ്പാണ് ദമ്പതികൾ വാടക വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Newlywed dies after inhaling toxic gas from bathroom heater

NEWS DESK

Recent Posts

നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം:  ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു മു​ഖ്യാ​തി​ഥി​യാ​കും. വൈ​കീ​ട്ട് 4.20ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന…

47 seconds ago

കോട്ടയത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു

കോട്ടയം: നെല്ലാപ്പാറയിൽ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. പുലര്‍ച്ചെ ഒരു മണിക്ക് തൊടുപുഴ - പാലാ റോഡില്‍ കുറിഞ്ഞി…

43 minutes ago

മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ​

ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത്‌ സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. മംഗള‍ൂരു ജങ്‌ഷൻ– തിരുവനന്തപുരം…

9 hours ago

നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുഞ്ഞിനെ  കണ്ടെത്താനായിരുന്നില്ല; ഒടുവില്‍ കണ്ടെത്തിയത് വളർത്തുനായ

ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.…

9 hours ago

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്: അ​തി​ജീ​വി​ത​യു​ടെ ചി​ത്ര​വും വി​വ​ര​ങ്ങ​ളും പ​ങ്കു​വ​ച്ചു, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

തൃശൂർ: രാഹുൽ‌ മാങ്കൂട്ടത്തില്‍ എം​എ​ൽ​എ​യ്ക്കെ​തിരായ ലൈംഗിക അതിക്രമ കേസില്‍ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ ചി​ത്ര​വും മ​റ്റു വി​വ​ര​ങ്ങ​ളും ഫെയ്സ്ബുക്കിൽ പങ്കുവച്ച…

10 hours ago

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും; രാജീവ് ചന്ദ്രശേഖർ

തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച…

10 hours ago