ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ മരണവാർത്ത അറിഞ്ഞതോടെ ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര ചന്നപട്ടണയില്‍ പിതാവിനൊപ്പം കഴിയുന്ന മുത്തശ്ശി രാക്കമ്മ കുഴഞ്ഞ് വീണു മരിച്ചു. ഔട്ടർ റിംഗ് റോഡിലെ ലഗ്ഗരെ പാലത്തിന് അടുത്തുള്ള നന്ദിനി ഔട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് 3.15 നാണ് അപകടമുണ്ടായത്. ഭർത്താവ് സുനില്‍ (34) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു..
ഗീതയും സുനിലും രണ്ടുമാസം മുമ്പാണ് വിവാഹിതരായത്. വരമഹാലക്ഷ്മി ആഘോഷത്തോടനുബന്ധിച്ച് ചന്ദ്ര ഔട്ടിലുള്ള ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. ബൈക്കിന്റെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഗീത അമിതവേഗതയിൽ വന്നിടിച്ച ട്രക്കിനടിയില്‍ പെടുകയായിരുന്നു. ഗീത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന 12 ചക്രങ്ങളുള്ള മള്‍ട്ടി ആക്സില്‍ ട്രക്ക് ഇടിച്ചാണ് അപകടം. ഡ്രൈവര്‍ പിടിയിലായിട്ടുണ്ട്.
SUMMARY: Newlyweds’ bike hit by truck in accident: Bride dies tragically, grandmother also collapses after learning about it
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ഭാരതീയ ജനത പാർട്ടിയിൽ (ബിജെപി) ചേർന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…