ബെംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സ്വകാര്യ വാർത്ത ചാനലിലെ ജീവനക്കാരൻ മരിച്ചു. കെംഗേരി ഉപനഗരയിലാണ് സംഭവം. വാർത്താ ചാനലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഗദഗ് ജില്ല സ്വദേശി ശിവയോഗി (52) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി കെംഗേരി ഉപനഗരയ്ക്ക് സമീപം കൃഷ്ണനഗറിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു ശിവയോഗി.
അപകടത്തിൽ ശിവയോഗിയുടെ കൈകാലുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും തലയിൽ ആന്തരിക രക്തസ്രാവവും ഉണ്ടായതായി പോലീസ് പറഞ്ഞു. അപകടം നടന്ന ശേഷം മണിക്കൂറുകൾ കഴിഞ്ഞിട്ടും ശിവയോഗിയെ ആരും ആശുപത്രിയിൽ എത്തിച്ചിരുന്നില്ല. മാത്രമല്ല, പോലീസിനെയും ആരും വിവരമറിയിച്ചില്ല. എട്ട് മണിക്കൂറുകൾക്ക് ശേഷമാണ് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയത്. ഉടൻ തന്നെ ശിവയോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യഥാസമയം വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ ശിവയോഗിക്ക് രക്ഷപ്പെടാമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കെംഗേരി ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Security guard killed in hit-and-run incident in Kengeri
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ…
ജായ്പൂര്‍: രാജസ്ഥാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാർ പിടികൂടി. ടോങ്ക് ജില്ലയിലാണ് സംഭവം. യൂറിയ വളത്തിന്റെ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍…
കോട്ടയം: അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി…
കൊല്ലം: കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട്…