ബെംഗളൂരു: എഐസിസി മുൻ അധ്യക്ഷ സോണിയക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു. ബംഗ്ലദേശ് പത്രം ബ്ലിറ്റ്സ് എഡിറ്റർ സാലാ ഉദ്ദിൻ ഷൊയിബ് ചൗധരി, ജയ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെബ് പോർട്ടലിലെ ജീവനക്കാരി അദിതി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കർണാടക പിസിസി അംഗം ജി.ശ്രീനിവാസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. സോണിയ ഗാന്ധിക്കു വിദേശ ചാര ഏജൻസിയുമായി ബന്ധമുണ്ടെന്നാണ് ചൗധരി ആരോപിച്ചത്. രാഹുൽ ഗാന്ധിയും തൻ്റെ വിദേശ സുഹൃത്തും ചേർന്ന് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചൗധരി ആരോപിച്ചിരുന്നു. സംഭവത്തിൽ ബെംഗളൂരു ഹൈഗ്രൗണ്ട്സ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
TAGS: BENGALURU | SONIA GANDHI
SUMMARY: Bengaluru police book Bangladeshi journalist and Jaipur Dialogues for spreading fake news against Sonia Gandhi and Rahul Gandhi
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…