Categories: KERALATOP NEWS

നെയ്യാറ്റിന്‍കര സമാധി; ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച്‌ കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.

ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച്‌ പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പോലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂർത്തിയാക്കിയത്.

നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന ഗോപൻ ബി.എം.എസ് പ്രവർത്തകനായിരുന്നു. നാലുവർഷം മുമ്ബാണ് ചുമട്ടുതൊഴില്‍ ഒഴിവാക്കിയത്. പിന്നീട് തമിഴ്നാട്ടില്‍ പോയാണ് സന്യാസിയായത്. അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ മണിയൻ എന്ന ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൊലീസ് അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടയിലാണ് സമാധിയെന്ന ദുരൂഹ വിശദീകരണവുമായി കുടുംബം രംഗത്തു വന്നത്.

മരിച്ചതിന് ദൃക്സാക്ഷികളോ ഡോക്ടർമാരുടെ സ്ഥിരീകരണമോ ഇല്ല. ഔദ്യാഗിക രേഖയായ മരണ സർട്ടിഫിക്കറ്റും ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. എന്നാല്‍, പോലീസും തഹസില്‍ദാരും നടത്തിയ ശ്രമങ്ങളെ കുടുംബവും സംഘ്പരിവാർ സംഘടനകളും ഒരു വിഭാഗം നാട്ടുകാരും ചേർന്ന്‌ തടഞ്ഞു.

കല്ലറ പൊളിക്കുന്നത്‌ പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ തൊട്ടാല്‍ ചൈതന്യം പോകുമെന്നുമുള്ള വാദമാണ്‌ കുടുംബത്തിന്‌. അയല്‍വാസി വിശ്വംഭരന്‍റെ പരാതിയില്‍ നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണത്തോട് കുടുംബം സഹകരിക്കാത്തതിനും കല്ലറ പരിശോധിക്കുന്നതിലുള്‍പ്പെടെ ജില്ല ഭരണകൂടത്തിനുണ്ടായ വീഴ്ചക്കുമൊടുവിലാണ് ‘സമാധി’ കോടതി കയറിയത്.

TAGS : LATEST NEWS
SUMMARY : Neyyatinkara Samadhi; Gopan’s post mortem report is out

Savre Digital

Recent Posts

സ്വർണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും…

27 minutes ago

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ഇടപെടല്‍; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി…

40 minutes ago

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ്…

1 hour ago

പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം…

2 hours ago

ലണ്ടനിൽ ചെറുവിമാനം തകർന്നു; പറന്നുപൊങ്ങിയതിനു പിന്നാലെ തകർന്നുവീണ് അഗ്നിഗോളമായി

ലണ്ടൻ: ബ്രിട്ടനിൽ ചെറുവിമാനം പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു. ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫ് ചെയ്ത്…

2 hours ago

കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍ നിന്നും കണ്ടെത്തി

ഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ്…

2 hours ago